പഴയവാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇനി പത്തിരട്ടി

പുനര്‍ റജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ഫീസ് പത്തിരട്ടി മുതല്‍ 25 മടങ്ങ് വരെ ഉയര്‍ത്തുന്ന പുതിയ നയം അടുത്ത വര്‍ഷം ജൂലൈയില്‍ നടപ്പാകാണാൻ തീരുമാനം .

0

ഡൽഹി :പഴയവാഹങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതുമായി
ബന്ധപ്പെട്ട ഫീസിൽ കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ ഉത്തരവായി 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പുനര്‍ റജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ഫീസ് പത്തിരട്ടി മുതല്‍ 25 മടങ്ങ് വരെ ഉയര്‍ത്തുന്ന പുതിയ നയം അടുത്ത വര്‍ഷം ജൂലൈയില്‍ നടപ്പാകാണാൻ തീരുമാനം . പഴയ വാഹനങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുകയും അതുവഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയുമാണു സർക്കാർ ലക്‌ഷ്യം വാക്കുനേരെങ്കിലും പുതിയ വാഹനങ്ങൾ വാങ്ങുനുള്ള പ്രവണത ജനങ്ങളിൽ വർധിപ്പിക്കുന്നതാണ് പുതിയ തീരുമാനം . വാഹനവില്‍പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു. കാറുകളും മറ്റു നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും 5 വര്‍ഷത്തേക്കു പുതുക്കി റജിസ്റ്റര്‍ ചെയ്യാന്‍ 15,000 രൂപ അടയ്ക്കണം. പഴയ വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം വന്നേക്കും.

ഉരുക്കു വ്യവസായത്തിന് കൂടുതല്‍ ആക്രി സാധനങ്ങള്‍ കിട്ടാനുതകുന്ന ‘സ്‌ക്രാപ് നയം’ അടുത്തമാസം നടപ്പാക്കുന്നുണ്ട്. ഇതിന്റെ അനുബന്ധമായാണ് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും കൊണ്ടുവരുന്നത്. പഴയ വാഹനം പൊളിച്ചു വിറ്റ രേഖ ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹന റജിസ്‌ട്രേഷന്‍ സൗജന്യമാക്കുമെന്ന് മോട്ടര്‍ വാഹന നയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.അതേ സമയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. .

You might also like

-