ഗൃഹനാഥന്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തി വീടിന് തീ വെച്ച കേസ്സില്‍ സഹോദരന്‍ അറസ്റ്റില്‍
കീത്തിന്റെ ബിസിനസ്സ് പാര്‍ട്ട്‌നറായിരുന്നു സഹോദരന്‍ പോള്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കമായിരിക്കാം പോളിനെ കൊണ്ട് ഈ കടുംകൈ പ്രവര്‍ത്തിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
ന്യൂ ജേഴ്‌സി: കീത്ത് കെനിറൊ (50), ഭാര്യ ജെന്നിഫര്‍ (45), മകന്‍ ജെസ്സി (8),മകള്‍ സോഫിയ (11) എന്നിവരെ കൊലപ്പെടുത്തി വീടിന് തീവെച്ച കേസ്സില്‍ ഗൃഹനാഥനും, സി ഇ ഒയുമായ കീത്തിന്റെ സഹോദരന്‍ പോള്‍ കെനിറൊയെ പോലീസ് അറസ്റ്റ് ചെയ്തതായി ബുധനാഴ്ച (നവംബര്‍ 21) മണ്‍മൗത്ത് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
നവംബര്‍ 20 ചൊവ്വാഴ്ചയായിരുന്നു കത്തിക്കരിഞ്ഞ ജെന്നിഫറിന്റേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തത്. വീടിന്റെ മുമ്പില്‍ നിന്നും വെടിയേറ്റു മരിച്ചു കിടക്കുന്ന കീത്തിന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു.
കീത്തിന്റെ ബിസിനസ്സ് പാര്‍ട്ട്‌നറായിരുന്നു സഹോദരന്‍ പോള്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കമായിരിക്കാം പോളിനെ കൊണ്ട് ഈ കടുംകൈ പ്രവര്‍ത്തിപ്പിച്ചതെന്ന് കരുതപ്പെടുന്നു.സ്‌ക്വയര്‍ വണ്‍ എന്ന ടെക്ക്‌നോളജി ഫേമും പെസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുമാണ് ഇവര്‍ നടത്തിവന്നിരുന്നത്.
പോളിന്റെ സ്വന്തം വീടും ചൊവ്വാഴ്ച അഗ്നിക്കിരയായിരുന്നു. ഈ രണ്ട് സംഭവങ്ങളും തുടര്‍ച്ചയാണോ എന്ന് പരിശോധിച്ചു വരികയാണ്.
കീത്തിന്റെ ബംഗ്ലാവിന് 1.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണെന്നാണ് അധികൃതര്‍ പറഞ്ഞു.
പോളിനെ അറസ്റ്റ് ചെയ്തുവെങ്കിലും കേസ്സ് ചാര്‍ജ്ജ്‌ചെയ്തിട്ടില്ല. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് വീടിനകത്ത് മരിച്ച ജനിഫറിന് കുത്തേറ്റിട്ടുണ്ടെന്നും അറിയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.