വന്യജീവി ആക്രമണം കേന്ദ്ര വന്യ ജീവി നിയമം മറികടക്കാൻ ഉദ്യോഗസ്ഥയോഗം ഉടൻ
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കുന്നതിലെ പ്രധാന തടസം കേന്ദ്ര നിയമങ്ങളാണെന്നാണ് സർക്കാർ വാദം. ഇത് മറികടക്കാൻ ലക്ഷ്യമിട്ടാണ് മനുഷ്യ-വന്യജീവി സംഘർഷത്തെ മന്ത്രിസഭ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്
തിരുവനന്തപുരം | മനുഷ്യ വന്യജീവി സംഘർഷത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ 1972 ലെ കേന്ദ്ര നിയമങ്ങൾ മറികടക്കാമെന്ന് സർക്കാർ വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിൽ വന്യജീവികളെ വെടിവെക്കുന്നതിനുള്ള ഉത്തരവ് ഇറക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കും ഇനി അധികാരം ഉണ്ടാകും. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതി ഉടൻ യോഗം ചേരും. നിലവിൽ വന്യ ജീവി നിയമത്തിൽ അക്രമകാരികളായ വന്യജീവികൾ മനുഷ്യ ജീവൻ അപായപെടുത്തുന്ന സാഹചര്യത്തിൽ അവയെ കൊലപ്പെടുത്താൻ നിയമ ഉണ്ടെങ്കിലും അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ മാത്രമാണുള്ളത് . എത്ര അപകടകരമായ സാഹചര്യം ഉണ്ടായാലും കേരളത്തിൽ ഈ അധികാരം ഉപയോഗപ്പെടുത്തി നടപടികൾ ഉണ്ടാകാറില്ല . സി ആർ പി സി നിയമനുസരിച്ച് ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊള്ളാൻ ജില്ലാകളക്ടർമാർക്ക് അധികാരം ഉണ്ടെങ്കിലും . ജില്ലാകളക്ടർമാർ വന്യജീവികളെ കൊള്ളാൻ ഉത്തരവ് പുറപ്പെടുവിക്കാറില്ല . ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ അതാത് ജില്ലകളിലെ കലക്ടരാമർ തന്നെയാണ് .
സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ ലഘൂകരിക്കുന്നതിലെ പ്രധാന തടസം കേന്ദ്ര നിയമങ്ങളാണെന്നാണ് സർക്കാർ വാദം. ഇത് മറികടക്കാൻ ലക്ഷ്യമിട്ടാണ് മനുഷ്യ-വന്യജീവി സംഘർഷത്തെ മന്ത്രിസഭ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സവിശേഷമായ അധികാരത്തെ വന്യജീവി സംഘർഷങ്ങളിൽ ഉപയോഗപ്പെടുത്താമെന്ന് സർക്കാർ കരുതുന്നു. ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഏത് നിയമത്തിന് മുകളിലും ഉത്തരവിടാനാകും.വന്യജീവികളെ തടയുന്നതിൽ കേന്ദ്ര നിയമത്തിന്റെ കുരുക്കുകൾ ഇനി സർക്കാരിനെ ബാധിക്കില്ല. നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനുള്ള അധികാരവും ദുരന്ത നിവാരണ അതോറിറ്റികൾക്ക് ഉണ്ട്. ദുരന്ത നിവാരണ അതോറിറ്റികളുടെ വിപുലമായ മുന്നറിയിപ്പ് സംവിധാനവും വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഉപയോഗിക്കും.ചീഫ് സെക്രട്ടറി അധ്യക്ഷനും വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയും അംഗങ്ങളായ ഉദ്യോഗസ്ഥ സമിതി ഇത് സംബന്ധിച്ച് വിശദമായ മാർഗനിർദേശം തയ്യാറാക്കും. ഓരോ സാഹചര്യത്തിലും എന്തുതരം നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന എസ് ഒ പി നിലവിൽ വരുന്നതോടെ വന്യജീവി പ്രശ്നം ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.