ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ 30,000 ടണ്‍ പാമോയില്‍ കെട്ടിക്കിടക്കുന്നു

ജനുവരി എട്ടിനാണ് മലേഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്

0

മലേഷ്യയില്‍നിന്നുള്ള സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ 30,000 ടണ്‍ പാമോയില്‍ കെട്ടിക്കിടക്കുന്നു. പൗരത്വനിയമഭേദഗതി വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ നിലപാടെടുത്തതിന്റെപേരില്‍ ജനുവരി എട്ടിനാണ് മലേഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഇന്ത്യയിലെ പാമോയില്‍ സംസ്കരണകമ്ബനികള്‍ക്ക് അവസരം നല്‍കുന്നതിന്റെഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിയന്ത്രണം വരുന്നതിനുമുമ്ബ് അയച്ച ചരക്കാണ് ഇപ്പോള്‍ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതിമേഖലയിലുള്ളവര്‍ പറയുന്നത്. കൊല്‍ക്കത്ത, മംഗളൂരു തുറമുഖങ്ങളില്‍ ചരക്കെത്തിയിട്ടുണ്ട്.നിയമത്തില്‍ മാറ്റംവരുത്തുന്നതിനുമുമ്ബുള്ള ചരക്കുകള്‍ സാധാരണ ഇറക്കാന്‍ അനുമതി ലഭിക്കാറുള്ളതാണ്. എന്നാല്‍, സംസ്കരിച്ച പാമോയിലിന്റെ കാര്യത്തില്‍ ചില അവ്യക്തതകള്‍മൂലം അനുമതിലഭിച്ചിട്ടില്ലെന്ന് ഇറക്കുമതിസ്ഥാപനങ്ങള്‍ പറയുന്നു. അതേസമയം, സംസ്കരിക്കാത്ത പാമോയില്‍ ഇറക്കുന്നതിന് തടസ്സമില്ല.

You might also like

-