“സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേപോയപ്പോൾ സർക്കാർ വികസനപ്രവർത്തനങ്ങളുമായി പോയി
സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ എല്ലാവരും പോയപ്പോൾ സർക്കാർ വികസനത്തിന് പുറകേ പോയി. ജനങ്ങൾക്ക് വികസനമാണ് ആവശ്യമെന്നും രാജഗോപാൽ പറഞ്ഞു.
തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് ഇന്നലെ പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി ഒ രാജഗോപാൽ എംഎൽഎ. “സ്വർണക്കടത്തിനും സ്വപ്‍നക്കും പുറകേ എല്ലാവരും പോയപ്പോൾ സർക്കാർ വികസനത്തിന് പുറകേ പോയി. ജനങ്ങൾക്ക് വികസനമാണ് ആവശ്യമെന്നും രാജഗോപാൽ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിനേതൃത്തത്തി വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് തെരെഞ്ഞെടുപ്പ് സമയത്തും നേതാക്കൾ തമ്മിലുള്ള തുറന്ന പോര് നടക്കുകയായിരുന്നു നേതാക്കൾ തമ്മിലുള്ള പ്രശ്ങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്തത്തിന് കഴിഞ്ഞില്ല . സംഘടനയുടെ ഉള്ളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിച്ചില്ലെന്നും രാജഗോപാൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരെടുത്തു പറയാതെ വിമർശിച്ചു
അതേസമയം കൊട്ടിഘോഷിച്ച സ്ഥാനാർഥി പ്രഖ്യാപനങ്ങളും വമ്പൻ അവകാശവാദങ്ങളും പൊള്ളയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. തിരുവനന്തപുരം കോർപറേഷനിലെ പ്രകടനം തന്നെ ഉയർത്തിയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന തെരഞ്ഞെടുപ്പിൽ വേണ്ട ആസൂത്രണം താഴേ തട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. ദേശീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെത്തിക്കാനും നേതൃത്വത്തിനായില്ലെന്ന് വിമർശനമുണ്ട്.
കെ. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പി.കെ. കൃഷ്ണദാസ് ശോഭാസുരേന്ദ്രൻ പക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിക്കും. മുരളിധരന്റെയും സുരേന്ദ്രന്റെയും ഏകാധിപത്യ നിലപാടുകൾ കൊണ്ടാണ് പാർട്ടി പിന്നോട്ട് പോയതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.തദ്ദേശ തിരഞ്ഞെടുപുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തിന് നൽകിയത് ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന് നേരത്തെ തന്നെ കൃഷ്ണദാസ് ശോഭാ സുരേന്ദ്രൻ പക്ഷം ആരോപിച്ചിരുന്നു. സുരേന്ദ്രൻ നൽകിയ കണക്കുകളുടെ നാലയലത്ത് പോലും ബിജെപി എത്തിയില്ല എന്ന്മാത്രമല്ല കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കെ.സുരേന്ദ്രനെതിരെ പടയൊരുക്കംശക്തമാക്കാൻ കൃഷ്ണദാസ് eരാഭാസുരേന്ദ്രൻ പക്ഷം തീരുമാനിച്ചത്.
പ്രധാന നേതാക്കളെയൊക്കെ അവഗണിച്ച് സുരേന്ദ്രനും വിമുരളിധരനും സ്വീകരിച്ച ഏകാധിപത്യ നിലപാടുകൾ മൂലമാണ് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതെന്നാണ് ഇവരുടെ വാദം. കോർ കമ്മിറ്റിയോ ഇലക്ഷൻ കമ്മിറ്റിയോ ചേരാതെ മാനിഫെസ്റ്റോ പോലും ഇറക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശോഭാസുരേന്ദ്രനും കൂടെയുള്ള നിരവധി പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി വിട്ട് നിന്നിരുന്നു.
കെ.സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് മറുഭാഗത്തിന്റെ തീരുമാനം. വി മുരളീധരന്റെ തീരുമാനങ്ങൾ മാത്രം നടപ്പിലാക്കുന്ന സുരേന്ദ്രനെ മാറ്റി ഗ്രൂപ്പിനതിതമായ ഒരാളെ പ്രസിഡന്റായി കൊണ്ട് വരണമെന്നാണ് ഇവരുടെ ആവശ്യം: രണ്ട് ഗ്രൂപിന്റെയും യോഗം അടുത്ത ദിവസം ചേരാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ കേന്ദനേതൃത്വവും അതൃപ്തിയിലാണെന്നാണ് സൂചന.