ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും

ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഈ മാസം 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ തന്നെ അദ്ദേഹത്തെ നുണപരിശോധനയ്ക്കു വിധേയനാക്കാനാണ് സിബിഐയുടെ തീരുമാനം.

0

ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പിടിയിലായ മുന്‍ ധനമന്ത്രി ചിദംബരത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് അറസ്റ്റു ചെയ്യില്ല. സുപ്രീം കോടതിയുടെ വിലക്കിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. അതേസമയം, ചിദംബരം നല്‍കിയ രണ്ട് ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും. ഒപ്പം അന്വേഷണ ഏജന്‍സികളുടെ ചോദ്യങ്ങളും ചിദംബരത്തിന്റെ മറുപടികളുമടങ്ങിയ വിവരങ്ങള്‍ നല്‍കണമെന്നു കാണിച്ച് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഈ മാസം 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ തന്നെ അദ്ദേഹത്തെ നുണപരിശോധനയ്ക്കു വിധേയനാക്കാനാണ് സിബിഐയുടെ തീരുമാനം. അതിനായി സിബിഐ കോടതിയുടെ അനുമതി തേടും. ചിദംബരത്തിന്റെ മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് പോളിഗ്രാഫ് ടെസ്റ്റ് വേണമെന്ന അഭിപ്രായം സിബിഐയില്‍ ഉയര്‍ന്നത്.

അതേസമയം, കേന്ദ്രത്തിനെതിരെ ആരോപണവുമായി കാര്‍ത്തി ചിദംബരം പത്രക്കുറിപ്പ് ഇറക്കി.പുറത്തുവിടാത്ത അക്കൗണ്ടിന്റെയോ നിക്ഷേപത്തിന്റെയോ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തങ്ങള്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും കാര്‍ത്തി പത്രക്കുറിപ്പില്‍ പറയുന്നു. തന്നെ വേട്ടയാടുകയാണെന്നും എന്തെങ്കിലും ബലപ്രയോഗമുണ്ടായാല്‍ തടയണമെന്നും ആവശ്യപ്പെട്ട് ചിദംബരം കഴിഞ്ഞ ദിവസം പുതിയ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

You might also like

-