ചിദംബരത്തിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം പരിഗണിച്ചില്ല; ലുക്ക് ഔട്ട് നോട്ടീസ്
ഇക്കാര്യത്തിൽ ഉടനടി ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നുതവണ ചിദംബരത്തിന്‍റെ വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ കാണാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അടിയന്തരമായി ഹാജരാകണമെന്ന് വ്യക്തമാക്കി സിബിഐ ചിദംബരത്തിന് നോട്ടീസ് നല്‍കിയെങ്കിലും അതിനോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
ഡൽഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യത്തിൽ ഉടനടി ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ചിദംബരത്തിനായി കപിൽ സിബൽ, സൽമാൻ ഖുർഷിദ്, വിവേക് തൻഹ എന്നിവരും സിബിഐക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതിയിൽ ഹാജരായി.അതേസമയം ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ചിദംബരത്തിന്‍റെ ഹര്‍ജി ചീഫ് ജസ്റ്റിസായിരിക്കും പരിഗണിയ്ക്കുക. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍ വി രമണ അറസ്റ്റ് തടയണമെന്ന ആവശ്യം പരിഗണിച്ചില്ല തുടര്‍ന്ന് തീരുമാനം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. ഹര്‍ജി ഉടന്‍ പരിഗണിക്കണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് നിലവില്‍ അയോധ്യ കേസ് പരിഗണിക്കുകയാണ്.
ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങിയിരുന്നു. ഇതിനിടെ ഇന്നലെയും ഇന്നുമായി മൂന്നു തവണ ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തി. ഇന്നു രാവിലെ എട്ടു മണിയോടെ വസതിക്കു മുന്നിലെത്തിയ സംഘം അവിടെ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയും സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ജോര്‍ബാഗിലെ വസതിയിലെത്തിയെങ്കിലും ചിദംബരം ഇല്ലാത്തതിനാല്‍ മടങ്ങി. രാത്രി12 ന് വീണ്ടും ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് പതിച്ചു.
ഏതു നിയമം പ്രകാരമാണ് രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി ചിദംബരത്തിന്റെ വസതിക്കു മുന്നില്‍ നോട്ടിസ് പതിച്ചതെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദിപ് സിങ് ഖുറാന ചോദിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതു വരെ ഇത്തരം നീക്കങ്ങള്‍ പാടില്ലെന്ന നിലപാട് സിബിഐയെ അറിയിച്ചതായി ഖുറാന മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിലെ നീക്കങ്ങളെല്ലാം രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.