കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു, നേഴ്‌സിങ് മേഖലയിൽ കനത്ത ചൂക്ഷണമെന്ന് ആരോപണം
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും നേഴ്‌സിങ് പഠന കേന്ദ്രങ്ങളിലും നേഴ്സുമാരും നേർഴ്സിങ് വിദ്യാർത്ഥികളും കൊടിയ പീഡനം നേരിടുന്നുണ്ടന്നാണ് വിവരം
കാസർകോട്| കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. മൻസൂർ ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്.
മൂന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥി ചൈതന്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാർഡൻ്റെ മാനസിക പീഡനാണ് ഇതിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാനേജ്മെൻ്റ് വിവരങ്ങൾ അറിയിച്ചിട്ടില്ല. ഫോൺ സംവിധാനം ഇവിടെയില്ല. വെള്ളിയാഴ്ച്ച വയ്യാതെ ആശുപത്രിയിൽ പോയിരുന്നു. വന്നശേഷം വാർഡൻ വഴക്കുപറഞ്ഞു. ബിപി ഉൾപ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.
സുഹൃത്തിന് നീതി ലഭിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അവളുടെ ആരോഗ്യനില മോശമായി തുടരുകയാണ്. വാർഡനെതിരെ നടപടി വേണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നും കുട്ടിക്ക് പരീക്ഷാ സമ്മർദ്ദമാണെന്ന് പറയുന്നത് തെറ്റാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും നേഴ്‌സിങ് പഠന കേന്ദ്രങ്ങളിലും നേഴ്സുമാരും നേർഴ്സിങ് വിദ്യാർത്ഥികളും കൊടിയ പീഡനം നേരിടുന്നുണ്ടന്നാണ് വിവരം . 10 മുതൽ 18 മണിക്കൂർ വരെ ജോലിചെയേണ്ട സ്ഥിതയാണ് ,പല ആശുപത്രികളിലും . ബി എസ്പ ഇ
പഠനം പൂർത്തിയായി പുറത്തിറങ്ങുന്ന നേഴ്‌സുമാർക്ക് ലഭിക്കുന്ന ശമ്പളം പതിനായിരം മുതൽ പതിനയ്യാരം വരെയാണ് . ഹോസ്റ്റൽ ചിലവും ഭകഷണ ചിലവുകളും കഴിച്ചൽ “ജോലി കുലിയില്ല വിലയായി മാറുന്നു. “അതേസമയം ബി എസ് ഇ നേർഴ്സിങ് പഠനം പൂർത്തിയാക്കിയ ആൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ഇരുപത്തിയിട്ടായിരം മുതൽ മുപ്പത്തിരണ്ടായിരം എണ്ണത്തോൽ ലഭിക്കുമ്പോഴാണ് . കേരളത്തിലെ ആശുപത്രികളിൽ വലിയ ചൂക്ഷണം നടക്കുന്നത് .