രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു മരണനിരക്ക് ഉയർന്നു തന്നെ
ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1.73 ലക്ഷം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊറോണ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാണ്. ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1.73 ലക്ഷം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 3617 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 3,22,512 ആയി.
കഴിഞ്ഞ ഒരാഴ്ചക്കിടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് വന്നിട്ടുണ്ട്. 23 ലക്ഷത്തോളം പേര്‍ നലിവില്‍ ചികിത്സയിലുണ്ട്. 2,84,601 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 90.8ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.84%വും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനവുമായി കുറഞ്ഞു. അഞ്ച് ദിവസമായി 10 ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്.