സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇടുക്കിയിൽ അഞ്ചുപേർക്കുകൂടി കോവിഡ്
രണ്ട് പേര്‍ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശ്സൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം
സംസ്ഥാനത്ത് 21 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 8 പേര്‍ കാസര്‍കോടും, 5 പേര്‍ ഇടുക്കിയിലുമാണ്. രണ്ട് പേര്‍ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശ്സൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം, ഇത് വരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 256 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.ഇടുക്കിയിൽ പൊതുപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതിലൂടെ കോവിഡ് പിടിപെട്ട ചുരുളി സ്വദേശിയുമായുടെ സമ്പർക്കത്തിൽ പെട്ട കഞ്ഞിക്കുഴി സ്വദേശികളായ മൂന്നുപേർക്കും പൊതുപവർത്തകനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ബൈസൺവാലി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഒരാൾക്കും തൊടുപുഴയിൽ കുമ്മംകല്ലിൽ മറ്റൊരാൾക്കുമാണ് രോഗ സ്ഥികരിച്ചതായിയാൻ പ്രാഥമികവിവരം
165934 പേരാണ് നിരീക്ഷണത്തിലുള്ളത്. 165291 പേര്‍ വീടുകളിലും 641 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 145 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 7622 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു.ഇതുവരെ സംസ്ഥാനത്ത് രോഗബാധയുണ്ടായവരില്‍ 200 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് വഴിയായി 76 പേര്‍ക്ക് വൈറസ് ബാധിച്ചു. ഇതുവരെ രോഗം നെഗറ്റീവ് ആയത് 28 പേര്‍ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട് മാധ്യമപ്രവർത്തകരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ്
കാസർകോട് രണ്ട് മാധ്യമപ്രവർത്തകരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാധ്യമപ്രവർത്തകരുമായി അടുത്തിടപഴകിയവർ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ ഗൗരവത്തോടെയുള്ള നടപടികൾ മാധ്യമസ്ഥാപനങ്ങൾ സ്വീകരിക്കണം. മാധ്യമപ്രവർത്തകർക്ക് രോഗമുണ്ടായാൽ നിരവധി പേരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍സിസി, എന്‍എസ്എസ് വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിലവില്‍ രണ്ട്‌ലക്ഷത്തി മുപ്പത്തിഒന്നായിരം സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ എന്‍സിസി, എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്ക് സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുചേരാം. അഞ്ച് വര്‍ഷമായി എന്‍സിസിയില്‍ നിന്നും എന്‍എസ്എസില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കും പങ്കെടുക്കാം. എന്‍ജിഒ സംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകള്‍
സംസ്ഥാനത്ത് എട്ട് ജില്ലകള്‍ ഹോട്ട്സ്‍പോട്ടുകളാക്കി. കാസർകോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്‍സ്പോട്ടുകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തിയ കാര്യം മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിദേശത്ത് ക്വാറന്‍റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി, എന്‍.എസ്.എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വിപുലീകരിണക്കമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതുപ്രകാരം സന്നദ്ധ പ്രവര്‍ത്തന രംഗം വിപുലീകരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ ഉണ്ട്. യുവജന കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുകള്‍ കൂടി ഇതിന്റെ ഭാഗമായി ഇനി വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് പുറമേ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാര്‍ക്കുകൂടി ഇതില്‍ ചേരാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷമായി എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതും സംസ്ഥാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.