‘തെറ്റിദ്ധാരണ പരത്തേണ്ട’; സമദൂര നിലപാടിൽ മാറ്റമില്ല ജി. സുകുമാരൻ നായർ
തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ശശി തരൂരിനെ എൻ എസ് എസ് പിന്തുണയ്ക്കുമെന്ന വാര്‍ത്ത നിരാഹരിച്ച് എന്‍.എസ്.എസ്. നേതൃത്വ രംഗത്തെത്തി
ചങ്ങനാശേരി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ശശി തരൂരിനെ എൻ എസ് എസ് പിന്തുണയ്ക്കുമെന്ന വാര്‍ത്ത നിരാഹരിച്ച് എന്‍.എസ്.എസ്. നേതൃത്വ രംഗത്തെത്തി തിരുവനന്തപുരത്ത് ശശി തരൂരിനാണ് എന്‍.എസ്.എസിന്റെ പിന്തുണയെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ശബരിമല വിഷയം സംബന്ധിച്ച അഭിപ്രായം തുറന്നു പറഞ്ഞെങ്കിലും രാഷ്ട്രീയമായി സമദൂരനിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും സുകുമാരൻ നായർ വ്യക്തതമാക്കി എൻ എസ് എസ് പ്രവർത്തകർക്ക് അവർക്ക് ഇഷ്ട്ടമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യാൻ സ്വതന്ത്ര്യമുണ്ട് . ഒരുമണ്ഡലത്തിലും ആരെയും പിന്തുണക്കുനില്ലന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു .തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള പ്രദേശിക ഇംഗ്ലീഷ് പത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇതുമായി എന്‍.എസ്.എസ് നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.