ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനനുവദിക്കില്ലന്നു എൻ എസ് എസ്
ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി
ചെങ്ങനാശ്ശേരി :സംസ്ഥാന സർക്കാരിനെതിരെ വീണ്ടും എൻ.എസ്.എസ്. ഹൈക്കോടതിയിലേക്ക് ഇടക്കാല കോടതി ഉത്തരവ് അവഗണിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് എൻ.എസ്.എസ്.വ്യക്തമാക്കി. ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും എൻ.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ മറവിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ എന്ന പേരിൽ സംസ്ഥാന സർക്കാർ കാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുന്ന ഈ പരിഷ്കാരം കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നാണ്എൻ.എസ്.എസ് ചൂണ്ടിക്കാട്ടിയത്. ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നത് വഴി പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് തകർച്ച സംഭവിക്കുമെന്നും എൻഎസ്എസ് വ്യക്തമാക്കി. ഒന്നുമുതൽ പന്ത്രണ്ടാം സ്റ്റാൻഡേർഡ് വരെയുള്ള മൂന്ന് ഡയറക്ടറേറ്റുകളുടെ നിയന്ത്രണത്തിലാണ് എന്നാൽ ഇത് വിദ്യഭ്യാസ ഡയറക്ടർ ജനറലിന്‍റെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമമെന്നും ഇത് അപ്രായോഗികമാണെന്നും എൻ.എസ്.എസ് വ്യക്തമാക്കി.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ കേസുമായി ബന്ധപ്പെട്ട് കക്ഷി കളുമായി ചർച്ച നടത്തിയതിനു ശേഷമേ റിപ്പോർട്ടിലെ ഉത്തരവ് നടപ്പിലാക്കുകയെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽകുകയാണ് സർക്കാർ മുൻ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്. ഈ നടപടികളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും എൻഎസ്എസ് അറിയിച്ചു.