കേരളാ മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ്

ബി.ജെ.പി എം.പി നരസിംഹറാവുവാണ് നോട്ടീസ് നല്‍കിയത്.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി

0

ഡൽഹി :മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ മറികടന്ന് പ്രമേയം പാസാക്കിയതിനാണ് നോട്ടീസ്. ബി.ജെ.പി എം.പി നരസിംഹറാവുവാണ് നോട്ടീസ് നല്‍കിയത്.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി
പിണറായി വിജയനെതിരെ നടപടിയെടുക്കണം, മറ്റ് നിയമസഭകള്‍ കേരള നിയമസഭയെ പിന്തുടര്‍ന്ന് പ്രമേയം പാസാക്കുന്നത് തടയണം എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ബി.ജെ.പി എം.പി ആവശ്യപ്പെട്ടത്. പാര്‍ലമെന്‍റിന്‍റെ അധികാരത്തെയും അവകാശത്തെയും ഹനിക്കുന്ന നടപടി നിയമസഭകളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും ബി.ജെ.പി എം.പി നരസിംഹറാവുന്റെ അവകാശ ലംഘന നോട്ടീസിലുള്ളത്. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസ് നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം പൗരത്വ വിഷയത്തില്‍ നിയമം പാസ്സാക്കാന്‍ പാര്‍ലമെന്‍റിനാണ് അധികാരമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒരു നിയമസഭക്കും പൗരത്വവുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കാന്‍ അധികാരമില്ല. മുഖ്യമന്ത്രി കൂടുതല്‍ നിയമോപദേശം തേടണം. പ്രമേയത്തെ എതിര്‍ത്ത ഒ രാജഗോപാലിനെ പ്രശംസിക്കുന്നു. അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും രവിശങ്കര്‍ പ്രസാദ് തിരുവനന്തപുരത്ത് പറഞ്ഞു

You might also like

-