മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് യാത്രക്കാരി തുപ്പി
മദ്യപിച്ച ലക്കുകെട്ട സ്ത്രീയുടെ അപ്പോഴത്തെ അവസ്ഥ പെെലറ്റിനോട് വിശദീകരിച്ച ശേഷം ഇവർക്ക് ഇനിയും മദ്ധ്യം നൽകിയാൽ മറ്റു ജീവനക്കാർക്കും അത് ശല്യമാകുമെന്ന് കണ്ട് വീണ്ടും മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു.
ഡൽഹി : മദ്യപിച്ചു ലക്കുകെട്ട ഐറീഷ് വനിതാ കൂടുതല്‍ മദ്യം കൊടുക്കാത്തതിന്‍റെ പേരില്‍ വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍റെ മുഖത്ത് തുപ്പി. ശനിയാഴ്ച മുംബെെയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് ഐറിഷ് വനിതയാണ് മദ്യപിച്ച് ലക്കുകെട്ട് ജീവനക്കാരനെ തെറിയഭിക്ഷേകം നടത്തി മുഖത്ത് തുപ്പിയത്അമിതമായി മദ്യപിച്ച ഇവർ വീണ്ടും ഒരു ബോട്ടില്‍ വെെന്‍ ചോദിച്ചതോടെയാണ് വിഷയം തുടങ്ങിയത്. മദ്യപിച്ച ലക്കുകെട്ട സ്ത്രീയുടെ അപ്പോഴത്തെ അവസ്ഥ പെെലറ്റിനോട് വിശദീകരിച്ച ശേഷം ഇവർക്ക് ഇനിയും മദ്ധ്യം നൽകിയാൽ മറ്റു ജീവനക്കാർക്കും അത് ശല്യമാകുമെന്ന് കണ്ട് വീണ്ടും മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചു.
ഇതേത്തുടർന്നാണ് യാത്രക്കാരി ജീവനക്കാരനോട് ക്രൂരമായി പെരുമാറാൻ ആരംഭിച്ചത് . രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണ് താന്‍. നിങ്ങളാണോ ഈ വിമാനത്തിന്‍റെ ക്യാപ്റ്റന്‍? ബിസിനസ് ക്ലാസിലുള്ള യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും അവര്‍ ചോദിച്ചു.
നികൃഷ്ടരായ നിങ്ങളെ പോലെയുള്ളവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഏഷ്യക്കാര്‍ക്കും രോഹിന്‍ഗ്യക്കാര്‍ക്കും വേണ്ടിയെല്ലാം ജോലി ചെയ്യുന്നയാളാണ് താനെന്നും പറയുന്ന അഭിഭാഷക ജീവനക്കാരന്‍റെ മുഖത്ത് തുപ്പുകയായിരുന്നു. വനത്തിൽ ഇത്രയെല്ലാം സംഭവങ്ങൾ ആരാണെങ്ങേറിയിട്ടും ജീവനക്കാര്‍ യാത്രക്കാരിയോട് ഒരുതരത്തിലും മോശമായി പെരുമാറിയില്ല. ഹീത്രുവില്‍ വിമാനമിറങ്ങിയപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തു.