നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല
രോഗികള്‍ക്കും വീസാ കാലാവധി തീര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതിനിടെയാണ് കേന്ദ്ര നിര്‍ദേശങ്ങള്‍ എത്തിയിരിക്കുന്നത്.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് ഉടന്‍ മടങ്ങാനാവില്ല. രോഗികള്‍ക്കും വീസാ കാലാവധി തീര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതിനിടെയാണ് കേന്ദ്ര നിര്‍ദേശങ്ങള്‍ എത്തിയിരിക്കുന്നത്.
നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. വിസ കാലവധി കഴിഞ്ഞവരെയും അടിയന്തര പ്രാധാന്യമുള്ളവരെയുമാകും ആദ്യഘട്ടത്തില്‍ തിരിച്ചെത്താനാവുക. ആര്‍ക്കൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യത്തിലുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കും. അതിനിടെ മാലിദ്വീപില്‍ നിന്ന് ആദ്യ സംഘം ഈയാഴ്ച നാട്ടിലെത്തും. 200 പേരടങ്ങുന്ന സംഘം കപ്പല്‍ മാര്‍ഗമാണ് കൊച്ചിയില്‍ എത്തുക.
നോര്‍ക്ക വഴി മാത്രം നാലുലക്ഷത്തോളം പ്രവാസികളാണ് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് എംബസി മുഖേന രജിസ്റ്റര്‍ ചെയ്ത ആളുകളെയാണ് തിരികെ കൊണ്ടുവരിക.