അമേരിക്കയിൽ വളർത്തു നായ്ക്ക് കോവിഡ് 19 ?
അമ്മയും , അച്ഛനും , മകനു മകളും അടങ്ങുന്ന വീട്ടിലാണ് കോവിഡ് സ്ഥികരിച്ചത് ആദ്യം കുടുംബ അംഗങ്ങളിൽ സ്ഥികരിച്ച കോവിഡ് പിന്നീട് പട്ടിക്ക് പിടിപെട്ടതായാണ് അമേരിക്കൻഹ്യൂമൻ സൊസൈറ്റി വക്താവ് രേഖാമൂലം അറിയിച്ചിട്ടുള്ളത്
ന്യൂയോർക്ക് :- മുന്ന് ആളുകൾക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥികരിച്ച വീട്ടിലെ വളർത്തു നായ്ക്കും കോവിഡ് 19 സ്ഥികരിച്ചു അമേരിക്കയിലെ നോർത്ത് കരോലിനയിലെ വീട്ടിലെ “പെഗ്” നായ്ക്കാനാണ് , കോവിഡ് -19 സ്ഥികരിച്ചതു ശ്വാസകോശ സംബന്ധമായ അസുഖം കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് നായ്ക്ക് കോവിഡ്ബാധ സ്ഥികരിക്കുന്നതു ഇത് ആദ്യമായാണ് അമേരിക്കയിൽ പട്ടിയിൽ കോവിഡ് സ്‌തികരിക്കുന്നതെന്ന് അമേരിക്കൻ ഹ്യൂമൻ സൊസൈറ്റി ചൊവ്വാഴ്ച അറിയിച്ചു.
അമ്മയും , അച്ഛനും , മകനു മകളും അടങ്ങുന്ന വീട്ടിലാണ് കോവിഡ് സ്ഥികരിച്ചത് ആദ്യം കുടുംബ അംഗങ്ങളിൽ സ്ഥികരിച്ച കോവിഡ് പിന്നീട് പട്ടിക്ക് പിടിപെട്ടതായാണ് അമേരിക്കൻഹ്യൂമൻ സൊസൈറ്റി വക്താവ് രേഖാമൂലം അറിയിച്ചു മുൻപ് അമേരിക്കയിൽ പൂച്ചയ്ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു .
“കോവിഡ് സ്ഥികരിച്ച വീട്ടിലെ മകൾക്ക് കൊറോണ പരിശോധനയിൽ ഫലം നെഗറ്റീവ് എന്ന് കണ്ടെത്തിയിട്ടുണ്ട് ” വക്താവ് പറഞ്ഞു.
കഴിഞ്ഞ മാസം ആദ്യം, ഹോങ്കോംഗ് ആരോഗ്യ അധികൃതർ ഒരു കൊറോണ വൈറസ് രോഗിയുടെ വളർത്തുമൃഗത്തിനു വൈറസിന് പോസിറ്റീവ് കണ്ടെത്തിയിരുന്നു ഇത് മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ആദ്യത്തെ കേസ് “സാധ്യത” എന്നാണ്.അന്ന് വിശേഷിപ്പിച്ചത് അതിനുശേഷം പൂച്ചകളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ന്യൂയോർക്ക് സംസ്ഥാനത്ത് രണ്ടിടങ്ങളിൽ രണ്ട് പൂച്ചകളിൽ കൊറോണ വൈറസ് പോസിറ്റീവ് എന്ന് കണ്ടെത്തിയിരുന്നു ഇതു അമേരിക്കയിൽ കോവിഡ് സ്ഥികരിച്ച ആദ്യത്തെ വളർത്തുമൃഗങ്ങളായി മാറി, വളർത്തുമൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുഎന്നതിന്റെ തെളിവാൻ ഏതെന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.