201 രാജ്യങ്ങളിൽ നിന്ന് 3,53,468പ്രവാസികൾസ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്കയിൽ രജിസ്റ്റർ ചെയ്തതു
യുഎഇയില്‍ നിന്ന്, 1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫു നാടുകളില്‍ നിന്നാണ്. യു കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
തിരുവനന്തപുരം :ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തിരുന്ന വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത് 201 രാജ്യങ്ങളിൽ നിന്ന് 3,53,468 പേര്‍. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്ന്, 1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫു നാടുകളില്‍ നിന്നാണ്. യു കെയില്‍ നിന്ന് 2112 പേരും അമേരിക്കയില്‍ നിന്ന് 1895 പേരും ഉക്രൈയിനില്‍ നിന്ന് 1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടകയില്‍ 30576, തമിഴ്‌നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തി്ട്ടുള്ളത്.
ലോക് ടൗണിനെത്തുടർന്ന് ഇതരസംസ്ഥാന അകപ്പെട്ട കിടക്കുന്ന കേരളീയർ
തെലങ്കാന -3864 ആന്ധ്രാപ്രദേശ്- 2816ഗുജറാത്ത് -2690 ഡൽഹി- 2527 -ഉത്തർപ്രദേശ് 1813 -മധ്യപ്രദേശ് 1671 -രാജസ്ഥാൻ 860 -ഹരിയാന 689 –
പശ്ചിമ ബംഗാൾ 650 -ഗോവ 632 -ബീഹാർ 605 -പഞ്ചാബ്-539 -പുതുച്ചേരി 401ചത്തീസ്ഗഡ് -248ഝാർഖണ്ഡ്- 235ഒഡീഷ -212ഉത്തരാഖണ്ഡ് -208ആസ്സാം -181ജമ്മു കാശ്മീർ -149ലക്ഷദ്വീപ്-100ഹിമാചൽ പ്രദേശ്- 90അരുണാചൽ പ്രദേശ് 87ആൻഡമാൻ നിക്കോബർ 84ദാദ്രനാഗർഹവേലി & ദാമൻ ദിയു- 70മേഘാലയ -50ചണ്ഢീഗഡ്- 45നാഗാലാൻഡ് -31മിസ്സോറാം -21സിക്കിം- 17ത്രിപുര -15മണിപ്പൂർ -12ലഡാക്ക് -1