പ്രവാസികളുടെ മടക്കം രജിസ്ട്രേഷന്‍ ഇന്ന് മുതൽ നോര്‍ക്ക
www.norkaroots.org എന്ന വെബ്സൈറ്റില്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിസിറ്റിങ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്തുള്ളവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്
തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്ക വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. തിരികെ വരുന്നവരുടെ കണക്ക് കൃത്യമായി ശേഖരിക്കാനും ക്വാറന്‍റൈന്‍ സൌകര്യം ഒരുക്കാനും വേണ്ടിയാണ് നടപടിയെന്ന് നോര്‍ക്ക അറിയിച്ചു.കോവിഡ് 19 വ്യാപകമായതോടെ തിരികെ വരുന്നവര്‍ക്ക് ആവശ്യമായ സൗകര്യം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളുടെ സമീപത്തും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിമാന സര്‍വ്വീസ് തുടങ്ങിയാല്‍ മൂന്ന് മുതല്‍ അഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനുള്ളില്‍ മടങ്ങി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ഇവരില്‍ 9600 മുതല്‍ 27600 വരെ പ്രവാസികളെ നിരീക്ഷണത്തില്‍ വയ്ക്കുകയും ബാക്കിയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയും വരും.
തിരികെ വരുന്നവരുടെ കണക്ക് കൃത്യമായി ശേഖരിക്കാന്‍ വേണ്ടിയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. www.norkaroots.org എന്ന വെബ്സൈറ്റില്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിസിറ്റിങ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്തുള്ളവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. വിദേശത്ത് കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളേയും നാട്ടിലെത്തിക്കാനുള്ള ക്രമീകരണമുണ്ടാക്കും.
രോഗലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയൊന്നും ലഭിക്കില്ലെന്നും അതുകൊണ്ട് രജിസ്ട്രേഷന് തിരക്ക് കൂട്ടരുതെന്നും നോര്‍ക്ക അറിയിച്ചു.