ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് പിഴകളിൽ കുറവുണ്ടാകില്ല പുതുക്കിയ മോട്ടോർ വാഹന പിഴത്തുക കുറയ്ക്കും;

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയിൽ കേന്ദ്രം നിശ്ചയിച്ച പിഴത്തുക സംസ്ഥാനങ്ങൾക്കു കുറയ്ക്കാൻ കഴിയില്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.

0

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള ഉയർന്ന പിഴത്തുക കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തിന് നിയമപരമായി ഇടപെടാൻ കഴിയുന്ന പിഴകളിലാകും കുറവ് വരുത്തുക. ഇത്തരത്തിൽ ഏതൊക്കെ പിഴകൾ കുറയ്ക്കാനാകുമെന്നു കണ്ടെത്തി റിപ്പോർട്ട് നൽകാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍, ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, കമ്മിഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
അതേസമയം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയിൽ കേന്ദ്രം നിശ്ചയിച്ച പിഴത്തുക സംസ്ഥാനങ്ങൾക്കു കുറയ്ക്കാൻ കഴിയില്ലെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്.

ഇതിനിടെ കുത്തനെ വർധിപ്പിച്ച പിഴ കുറയ്കമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന് നിയമപരമായി ഇടപെടാൻ കഴിയുന്ന നിയമലംഘനങ്ങളിലെ പിഴ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരി പ്രഖ്യാപിച്ചെങ്കിലും അതുസംബന്ഡിച്ചുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ വാഹന പരിശോധന താൽക്കാലികമായി നിർത്തിവച്ചെങ്കിലും, നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ പരിശോധന പുനരാരംഭിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഏതൊക്കെ പിഴകളിൽ കുറവ് വരുത്തമെന്നു പരിശോധിക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

You might also like

-