“അധികാരമില്ല “തർക്കം മൂത്ത് കേരളാ കോൺഗ്രസ്സ് .
കേരളകോൺഗ്രസ്സിന്റെ പദവികള്‍ നിശ്ചയിച്ചപ്പോള്‍ പ്രധാന നേതാക്കള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ല. പി ജെ ജോസഫിന്റെ അനാരോഗ്യം മുതലാക്കി മോൻസ് പാർട്ടി ഹൈജാക്ക് ചെയ്യുകയാണെന്നും ചിലനേതാക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്
തൊടുപുഴ :കേരള കോണ്‍ഗ്രസിൽ പദവികളെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നാല് പ്രധാന നേതാക്കളാണ് പദവിയുടെ കാര്യത്തില്‍ എതിർപ്പ് അറിയിച്ചത് ചെയർമാനെ എതിർപ്പ് അറിയിച്ചത് . ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവും ചേരി തിരിഞ്ഞു കഴിഞ്ഞു. പാർട്ടിയിലെ സ്ഥാന വിഭജനത്തിൽ മോൻസ് ജോസഫിന് ഉന്നതപദവി നൽകിയതാണ് ഫ്രാൻസിസ് ജോർജിനെയും ഒപ്പം ഉള്ളവരെയും ചൊടിപ്പിച്ചത്.നേരത്തെ തന്നെ ഇക്കാര്യത്തിൽ ഫ്രാൻസ് ജോർജ് പരസ്യ പ്രതികരണം നടത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞദിവസം ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കൊപ്പം എത്തി ഫ്രാൻസിസ് ജോർജ് അതൃപ്തി ആവർത്തിച്ചു. എന്നാൽ ഈ നീക്കത്തെ മോൻസ് ജോസഫ് പൂർണമായും തള്ളിക്കളയുന്നു. പാർട്ടിയിൽ ലയന സമയത്ത് ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പരാതികൾ എന്നാണ് മോൻസ് ജോസഫ് തിരിച്ചടിക്കുന്നത്. ലയന സമയത്ത് ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാമിന്റെ നേതൃത്വത്തിൽ ഭരണഘടന പുതുക്കിയിരുന്നു
തുടർച്ചയായി ഭരണത്തിൽ,എത്താത്തതിന്റെ . നിരാശ പലകേരളാകോൺഗ്രസ്സനേതാക്കളെയും പിടികൂടിയിട്ടുണ്ട് , പലരും അധികാരത്തിലുള്ള ജോസ് കെ മാണിയുടെ പാളയത്തിലേക്ക് മടങ്ങാനും തയ്യാറെടുക്കക്കുന്നതായാണ് വിവരം .തർക്കം രൂക്ഷമായതോടെ പി സി തോമസിന്റെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
കേരളകോൺഗ്രസ്സിന്റെ പദവികള്‍ നിശ്ചയിച്ചപ്പോള്‍ പ്രധാന നേതാക്കള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ല. പി ജെ ജോസഫിന്റെ അനാരോഗ്യം മുതലാക്കി മോൻസ് പാർട്ടി ഹൈജാക്ക് ചെയ്യുകയാണെന്നും ചിലനേതാക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട് ,ഇതാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായത്. ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. 9 നേതാക്കള്‍ അടങ്ങുന്ന കമ്മിറ്റിയാണ് നേരത്തെ പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ ഈ സമിതിക്ക് ഒരു പ്രാധാന്യവും ഇപ്പോള്‍ ഇല്ല. പി ജെ ജോസഫ് അടക്കം മൂന്ന് പേര്‍ മാത്രമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. എന്നാല്‍ എതിര്‍പ്പ് അറിയിക്കാന്‍ അവകാശമുണ്ടെന്ന് പറയുമ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് മോന്‍സ് ജോസഫ് അടക്കമുള്ള നേതാക്കള്‍. പ്രശ്നം പരിഹരിക്കാനുള്ള നീക്കം പി സി തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
അതേസമയം പി ജെ വിഭാഗത്തിലെ വിളളല്‍ മുതലെടുക്കാനുള്ള നീക്കങ്ങള്‍ കേരള കോണ്‍ഗ്രസ് എം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭരണഘടന എഴുതിയത് പോലും കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും കേരള കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് ആക്ഷേപം ഉണ്ട്. എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ചീഫ് കോഡിനേറ്റര്‍, സെക്രട്ടറി ജനറല്‍ എന്നിവര്‍ക്ക് അമിത പ്രധാന്യം നല്‍കുന്നതും ഈ നേതാക്കള്‍ ചോദ്യംചെയ്യുന്നു.