ആദര്‍ശ്, ഡി.എല്‍.എഫ് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടില്ല; മരട് വിധിക്കെതിരെ ജയറാം രമേശ്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മുന്‍ വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്. ട്വിറ്ററിലാണ് ജയറാം രമേശിന്റെ പ്രതികരണം.

0

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മുന്‍ വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്. ട്വിറ്ററിലാണ് ജയറാം രമേശിന്റെ പ്രതികരണം.

“തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതേ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എല്‍.എഫ് കേസില്‍ പിഴ ചുമത്തി അത് ക്രമവല്‍ക്കരിച്ചു നല്‍കി. മുംബൈയിലെ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ട് ഈ വിവേചനം?”- ജയറാം രമേശ് ട്വീറ്റ് ചെയ്തു.

You might also like

-