മുന്നാറിൽലെ ഒൻപതു വയസ്സുകാരിയുടെ മരണം ആസുത്രിത കൊലപാതകം ?പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ട റിപ്പോർട്ട്

പോസ്റ്റുപോർട്ടത്തിൽ മരണകാരണം കുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി ശ്വസം മുട്ടിയാണ് മരിച്ചത് .മാത്രമല്ല പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായും തെളിഞ്ഞട്ടുണ്ട്

0

മൂന്നാർ : മൂന്നാർ ഗുണ്ടുമലയിൽ ഒൻപതുവയസ്സുകാരി മരിച്ചത് ആസുത്രിക കൊലപാതകമായേക്കാമെന്നു
പോലീസ് പറയുന്നത്  കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത് ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് കുട്ടിയുടെ മരണവും മായി ബന്ധപ്പെട്ടുള്ള വാർത്ത പുറത്തുവന്നത് .പോസ്റ്റുപോർട്ടത്തിൽ മരണകാരണം കുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി ശ്വസം മുട്ടിയാണ് മരിച്ചത് .മാത്രമല്ല പെൺകുട്ടി മുൻപ് നിരവധിതവണ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായും തെളിഞ്ഞട്ടുണ്ട്

കഴിഞ്ഞ ഒൻപതിന്  എസ്റ്റേറ്റ് ലയത്തിൽ ഉച്ചക്ക് രണ്ടരയോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത് . മരണസമയത്തും തൊണ്ണൂറ്റി അഞ്ചു വയസ്സുള്ള  മുത്തശ്ശി മാത്രമായിരുന്നു ലയത്തിൽ ഉണ്ടായിരുന്നത് സമിപലയത്തിലെ ആളുകൾ എല്ലാം ജോലിക്ക് പോയിരുന്നു . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കുട്ടിയെ തിരക്കി ചെല്ലുമ്പോഴാണ് പെൺകുട്ടിയെ ചലനമറ്റ നിലയിൽ കട്ടിലിൽ കിടക്കുന്നതു കണ്ടെത് എന്നാണ് മുത്തശ്ശിയുടെ മൊഴി നിലവിളികേട്ട് കുട്ടിയുടെ അമ്മയുടെ സഹോദരൻ ഓടിയെത്തിയപ്പോഴാണ് കഴുത്തിൽ കയറുമുറുക്കിയനിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത് . ചാലമാറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചതായി ഡോക്ട്ടർമാർ സ്ഥിതികരിച്ചിരുന്നു .

മൃതദേഹ പരിശോധനയിൽ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുൻപ് ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട് മാത്രമല്ല പെൺകുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയതായി പോസ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട് . സംഭവത്തിൽ പോലീസ് പറയുന്നത് എങ്ങനെയാണ് പെൺകുട്ടി ആത്മഹത്യാ ചെയ്തതോ അതോ പെൺകുട്ടിയെ ആരെങ്കിലും വകവരുത്തിയതോ ആകാമെന്നാണ് സ്വയം ആത്മഹത്യ ചെയ്യാനുള്ള സാധ്യത
പോലീസ് തള്ളിക്കളയുന്നില്ല എന്നാൽ പെൺകുട്ടിയെ ആരെങ്കിലും വകവരുത്തിയതിനാണ് സാധ്യത കൂടുതൽ എന്നാണ് പോലീസ് പറയുന്നത് .
വിവാഹേതര ബന്ധത്തിൽ പിറന്ന പെൺകുട്ടിയും അമ്മയും ബന്ധുക്ക ൾ കൊപ്പമാണ് എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്നത് മൂന്നാർ ഡി വൈ എസ് പി യുടെ നേതൃത്തത്തിൽ ഉള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത് . പെൺകുട്ടി സ്വയം ജീവനൊടുക്കിയതാണെങ്കിൽ തന്നെ പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്തേണ്ടത് താണ്പോലീസിനെ ഏറെ കുഴക്കുന്നത്

You might also like

-