“ജനാധിപത്യ മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും മോഹിക്കണ്ട”
ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി
ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി.കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു.എന്തിന്റെ പേരിലായാലും ജനാധിപത്യ മന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും കരുതേണ്ടെന്നും മോഹിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു.ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി.ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നു.സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
സംസ്ഥാന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്ന് അഭിസംബോധന ചെയ്താണ് ഗവർണർ തന്റെ നയപ്രഖ്യാപനപ്രസംഗം ആരംഭിക്കുക. തന്റെ സർക്കാരിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഇകഴ്ത്തിക്കാട്ടാൻ അദ്ദേഹം കാണിക്കുന്ന അമിതതാൽപര്യം, അതിന്റെ മന്ത്രിമാരെ അധിക്ഷേപിക്കുന്നതൊക്കെ ആരെ മുന്നിൽ കണ്ടുകൊണ്ടാണെന്ന് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. അതിന്റെ ഈർഷ്യ മാധ്യമങ്ങളടക്കം എല്ലാവരോടും അദ്ദേഹം അടിക്കടി കാണിക്കാറുണ്ട്. താൻ ചാൻസലർ ആയിട്ടുള്ള, ഉന്നത ഗ്രേഡിങ്ങുകൾ ലഭിച്ച, സർവകലാശാലകൾ നിലവാരമില്ലാത്തതാണെന്ന് പറയുന്നത് ചാൻസലർ എന്ന പദവിക്ക് യോജിച്ചതല്ല. അദ്ദേഹം കൂടി അംഗീകരിച്ചു നിയമിച്ച വൈസ് ചാൻസലർമാരെ രായ്ക്കുരാമാനം തൽസ്ഥാനത്ത് നീക്കം ചെയ്യാനുള്ള ഗവർണറുടെ നീക്കം മറ്റാരെയോ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്. ഗവർണറുടെ പ്രീതി എന്ന കാര്യം ഭരണഘടനയുടെ മൂല്യങ്ങളാലും, സ്വാഭാവികനീതിയുടെ ബോധ്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. ആ തിരിച്ചറിവുണ്ടാകണം-മുഖ്യമന്ത്രി പറഞ്ഞു.
കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വി സി മാരെ കേൾക്കാതെയാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവില്‍ ഒരു കേസില്‍ വന്നിരിക്കുന്ന വിധി എല്ലാ വിസി മാർക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല.യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ല.വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല.
ഗവര്‍ണറുടെ മറ്റു നിലപാടുകളും പിണറായി വിമര്‍ശിച്ചു. ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയക്കുന്ന ഗവര്‍ണറുടെ നടപടി പ്രതിഷേധാർഹമാണ്. ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടുന്നില്ല.പരസ്യമായി പ്രതിഷേധം അറിയിക്കുന്നു 11 ഓർഡിനൻസുകൾ ലാപ്സായി.ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത്, സഭയോടുള്ള അവഹേളനം.ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ വിവേചനാധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.