ആരെയും വിളിച്ചിട്ടില്ല, നിയമോപദേശം തേടിയിട്ടില്ല; ശ്രീധരൻപിള്ളയെ തള്ളി തന്ത്രി
അന്നേ ദിവസം തന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തന്റെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും.
സന്നിധാനം : ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തിൽ നിന്നും ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇത് സംബന്ധിച്ച് അഭിപ്രായം ചോദിച്ചിട്ടില്ല. ഇപ്പോൾ കേൾക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും തന്ത്രി വ്യക്തമാക്കി.അന്നേ ദിവസം തന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തന്റെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ശ്രീധരൻപിള്ള താഴമൺ കുടുംബത്തിലെത്തി സംസാരിച്ചിരുന്നു. എന്നാൽ അന്ന് നട അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല’- രാജീവരര് വ്യക്തമാക്കി