വട്ടിയൂർക്കാവിൽ പീതാംബരകുറുപ്പിനെ വേണ്ട. കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം.

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ പീതാംബരകുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക നേതാക്കള്‍ രംഗത്ത്‌. ഇന്ദിരാഭവന് മുന്നില്‍ നാടകീയ രംഗങ്ങൾ.

0

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകുമെന്നു കരുതുന്ന പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍, എൽഡിഎഫ് സ്ഥാനാർത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എത്തിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേത്യത്വത്തിന്റെ നിർദ്ദേശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വികെ പ്രശാന്തിന് തുണയാകുന്നത്. വട്ടിയൂർക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയിലാണ് പ്രശാന്തിനെ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നത്.

You might also like

-