റവന്യൂ ഭൂമിയിൽ വനാതിപത്യം വേണ്ട കിഫാ

ചൂളന്നൂർ മയിൽ സങ്കേതത്തിന്റെ ബഫർ സോൺ വന അതിർത്തിക്കുള്ളിൽ നിർത്തുക, മയിൽ സങ്കേധത്തിന്റെ പേരിൽ നാട്ടുകാരുടെ വഴിയും വെള്ളവും കാലിമേക്കാനുള്ള അവകാശവും ഉൾപ്പെടെ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, നെൽകർഷകർക്ക് കുടിശിക ഇല്ലാതെ മുഴുവൻ പണവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്.....

0

പാലക്കാട്‌ | റവന്യൂ ഭൂമിയിലെ വനാതിപത്യം അവസാനിപ്പിക്കണമെന്നാവശ്യപെട്ടും വന്യമൃഗ ആക്രമണം തടയണമെന്ന വശ്യപെട്ടും പാലക്കാട് ചൂളന്നൂരിൽ കിഫയുടെ നേതൃത്തത്തിൽ കർഷക പ്രധിരോധ മാർച്ച് ധർണ്ണയും സംഘടിപ്പിച്ചു
റവന്യു ഭൂമിയിൽ വന നിയമങ്ങൾ അടിച്ചേല്പിക്കുന്നത് അവസാനിപ്പിക്കുക, ചൂളന്നൂർ മയിൽ സങ്കേതത്തിന്റെ ബഫർ സോൺ വന അതിർത്തിക്കുള്ളിൽ നിർത്തുക, മയിൽ സങ്കേധത്തിന്റെ പേരിൽ നാട്ടുകാരുടെ വഴിയും വെള്ളവും കാലിമേക്കാനുള്ള അവകാശവും ഉൾപ്പെടെ നിഷേധിക്കുന്നത് അവസാനിപ്പിക്കുക, നെൽകർഷകർക്ക് കുടിശിക ഇല്ലാതെ മുഴുവൻ പണവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കിഫ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂളന്നൂർ സെന്ററിൽ നടന്ന കർഷക പ്രതിരോധ മാർച്ചിൽ നൂറു കണക്കിന് കർഷകരും കർഷക തൊഴിലാളികലും പങ്കെടുത്തു ഉൾപ്പെടുത്തി
പൊതുയോഗത്തിൽ കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. സണ്ണി ജോസഫ്, അബ്ബാസ് ഒറവഞ്ചിറ, സിബി സക്കറിയാസ്,ദിനേശ് മാസ്റ്റർ, കെ രവീന്ദ്രനാധൻ, ഡി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

You might also like

-