മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠനെയാണ് പൊലീസ് പിടികൂടിയത്.

0

നെയ്യാറ്റിൻകര :മദ്യം വാങ്ങുന്നതിന് പണം നല്‍കാത്തതിന്റെ പേരില്‍ അമ്മയെ ചവിട്ടിക്കൊന്നു. നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠനെയാണ് പൊലീസ് പിടികൂടിയത്.നെയ്യാറ്റിന്‍കര തൊഴുക്കല്‍ പുതുച്ചല്‍ പുത്തന്‍വീട്ടില്‍ ശ്രീലതയെ വ്യാഴാഴ്ച ഉച്ചക്കാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ മണികണ്ഠന്‍ തന്നെയാണ് വിവരം പുറത്തറിയിച്ചത്. സാധാരണ നിലയില്‍ സംസ്കാരം നടത്തുന്നതിന് ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ മണികണ്ഠന്‍ മര്‍ദ്ദനം സമ്മതിച്ചു. നിരവധി കേസുകളില്‍ പ്രതിയാണ് മോനു എന്നു വിളിക്കുന്ന മണികണ്ഠന്‍.

You might also like

-