“മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും കരുതേണ്ടെന്നും ദൈവം മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ ഇറക്കിവിടാൻ ആവില്ല “എം എം മണി

"വനം വകുപ്പ് ഇനിയും പ്രശ്‌നം ഉണ്ടാക്കിയാല്‍, ഉദ്യോഗസ്ഥർ പുറത്ത് ഇറങ്ങി നടക്കാൻ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. ഗവണ്‍മെന്റ് നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ല. കലക്ടറേറ്റിലേക്കും വേണ്ടി വന്നാല്‍ സെക്രട്ടേറിയേറ്റിലേയ്ക്കും സമരം നടത്തണമെന്ന് എം.എം.മണി എംഎൽഎ പറഞ്ഞു

0

ഇടുക്കി | ഇടുക്കിയിലെ ഭൂവിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എം.എം.മണി എംഎല്‍എ. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും കരുതേണ്ടെന്നും ദൈവം മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ ഇറക്കിവിടാൻ ആവില്ലെന്നും മണി പറഞ്ഞു. വനംവകുപ്പ് നിലവിലുള്ള വനം സംരക്ഷിച്ചാൽ മതി. പുതിയ വനം ഉണ്ടാക്കാന്‍ നോക്കണ്ട. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിഐടിയുവിന്റെയും, കെഎസ്‌കെടിയുവിന്റെയും സംയുക്താഭിമുഖ്യത്തിൽ വനം വകുപ്പ് ശാന്തൻപാറ സെക്ഷൻ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പിനെ മാത്രമല്ല റവന്യു വകുപ്പിനേയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയിലുള്ളത്. ഇടുക്കിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സ്വസ്ഥമായി ജീവിയ്ക്കാനുള്ള അവസരം ഉണ്ടാക്കണം.

“വനം വകുപ്പ് ഇനിയും പ്രശ്‌നം ഉണ്ടാക്കിയാല്‍, ഉദ്യോഗസ്ഥർ പുറത്ത് ഇറങ്ങി നടക്കാൻ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. ഗവണ്‍മെന്റ് നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ല. കലക്ടറേറ്റിലേക്കും വേണ്ടി വന്നാല്‍ സെക്രട്ടേറിയേറ്റിലേയ്ക്കും സമരം നടത്തണമെന്ന് എം.എം.മണി എംഎൽഎ പറഞ്ഞു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയുക, വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുക, വനഭൂമി വർധിപ്പിക്കാനുള്ള വനം വകുപ്പിന്റെ ഗുഢനീക്കം അവസാനിപ്പിക്കുക, കേന്ദ്ര വന സംരക്ഷണ നിയമ ഭേദഗതി പ്രകാരമുള്ള വനാതിർത്തി നിശ്ചയിക്കൽ ജനപ്രതിനിധികളുമായി കൂടിയാലോചിച്ചു നടപ്പിലാക്കുക, കുത്തകപാട്ട ഭൂമിയും തോട്ടങ്ങളും വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയിലെ ഭൂ പ്രശ്ങ്ങൾ പരിഹരിക്കുന്നതിൽ പിണറായി വിജയൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ഭൂപ്രശ്ങ്ങൾ കൂടുതൽ വഴളാക്കി ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതായും സർക്കാരിനെ കൊണ്ട് ചെയ്യാൻ കഴിയാത്ത ജനവിരുദ്ധ നടപടികൾ കോടതികളെകൊണ്ട് സർക്കാർ ചെയ്യിക്കുകയാണെന്നും ജില്ലയിലെ ഇടതു നേതാക്കൾക്ക് പരാതിയുണ്ട് .

 

 

 

You might also like

-