സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ച് പൂട്ടാൻ ഒരു ശക്തിക്കും കഴിയില്ല. സി വി വർഗീസ്

നിർമ്മാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഐഎമ്മിന്റെ എല്ലാ പാർട്ടി ഓഫീസുകളും സ്വൈര്യമായി പ്രവർത്തിക്കുമെന്നും സി വി വർ​ഗീസ് പറഞ്ഞു.1964 ലെ ഭൂ പതിവ് വിനയോഗം ചട്ട ഭേദഗതി ബിൽ ഈ മാസം 14 ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും

0

ഇടുക്കി | ഇടുക്കിയിലെ സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ച് പൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലന്നു ജില്ലാ സെക്രട്ടറി സി വി വർഗീസ് .അമ്പത് വർഷക്കാലമായി പ്രവർത്തിക്കുന്ന ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടിൽ പട്ടിണി കിടക്കുമ്പോഴും അരി വാങ്ങിക്കാൻ വെച്ച പൈസ നൽകി സഖാക്കൾ നിർമ്മിച്ച ഓഫീസുകളാണിത്. നിർമ്മാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഐഎമ്മിന്റെ എല്ലാ പാർട്ടി ഓഫീസുകളും സ്വൈര്യമായി പ്രവർത്തിക്കുമെന്നും സി വി വർ​ഗീസ് പറഞ്ഞു.1964 ലെ ഭൂ പതിവ് വിനയോഗം ചട്ട ഭേദഗതി ബിൽ ഈ മാസം 14 ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമ പരമായ വ്യവസ്ഥകൾ ഉപയോഗിച്ച് തങ്ങൾ നേരിടും. ഇക്കാര്യത്തിൽ തങ്ങൾക്ക് ആശങ്കയില്ലെന്നും സി വി വർഗീസ് പറഞ്ഞു. അടിമാലിയിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി ഓഫീസ് നിർമ്മാണം തടഞ്ഞതിൽ പരസ്യ വിമർശനം പാടില്ലെന്ന് സി വി വർഗീസിണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു . കോടതി ഉത്തരവ് നടപ്പിലാക്കുന്ന ജില്ലാ കളക്ടറെയും, അമിക്കസ്ക്യൂറിയേയും വിമർശിക്കരുത്. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. കോടതി നിർദേശം നൽകി ഒരു ദിവസം പിന്നിടുമ്പോഴാണ് സി വി വർഗീസിൻ്റെ പ്രസ്താവന.

അതേസമയം ജില്ലയിലെ 13 പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ മുതൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഇതിൻറെ ഭാഗമായി കാന്തല്ലൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഏരിയ കമ്മിറ്റികളും കേന്ദ്രീകരിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്കാണ് സിപിഐഎം തയ്യാറെടുക്കുന്നത്.

You might also like

-