കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം; വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ യുഡിഎഫ്

ആകെയുള്ള 55 കൗൺസിലർമാരിൽ 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകു എന്നിരിക്കെ എൽഡിഎഫിന്‍റെ അംഗബലം 26 മാത്രമാണ്.

0

കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും ഇന്ന്. ചർച്ചയിൽ പങ്കെടുത്താലും വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് യുഡിഎഫിലെ ധാരണ. യുഡിഎഫ് കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.

ആകെയുള്ള 55 കൗൺസിലർമാരിൽ 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകു എന്നിരിക്കെ എൽഡിഎഫിന്‍റെ അംഗബലം 26 മാത്രമാണ്. പി കെ രാകേഷിനോട് എതിർപ്പുള്ള യുഡിഎഫ് അംഗങ്ങൾ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ.

എന്നാൽ യുഡിഎഫ് ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്കരിച്ചാല്‍ അവിശ്വാസപ്രമേയം പാസാകില്ലെന്ന് ഉറപ്പാണ്. നേരത്തെ എൽഡിഎഫ് മേയർക്കെതിരായ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയർ പി കെ രാകേഷ് കൂറുമാറി
പിന്തുണച്ചതോടെ വിജയിച്ചിരുന്നു. ബുധനാഴ്ചയാണ് മേയർ തെരഞ്ഞെടുപ്പ്.

You might also like

-