നിയമ സഭ സമ്മേളനത്തി ഇന്ന് തുടക്കം
വോട്ട് ഓണ്‍ അക്കൌണ്ട് ഇല്ലാതെ സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കുകയാണ് നിയമസഭ ചേരുന്നതിന്റെ ലക്ഷ്യം
തിരുവനന്തപുരം :പൊലീസിനെതിരായ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 27 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. വോട്ട് ഓണ്‍ അക്കൌണ്ട് ഇല്ലാതെ സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കുകയാണ് നിയമസഭ ചേരുന്നതിന്റെ ലക്ഷ്യം.
വെടിയുണ്ട കാണാതെ പോയെന്ന സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനായിരിക്കും ശ്രമം. മുന്‍മന്ത്രിമാരായ വി കെ ഇബ്രാഹിംകുഞ്ഞിനും വി എസ് ശിവകുമാറിനുമെതിരായ അന്വേഷണങ്ങള്‍ ഭരണപക്ഷവും ആയുധമാക്കും. കുട്ടനാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയാകുമ്പോള്‍ ഇരു കൂട്ടരുടെയും വീറും വാശിയും ഇരട്ടിയാകും.