സെൻസസ് നിർത്തിവെക്കണം പ്രതിപക്ഷം നിർത്തിവക്കാനാകില്ലന്നു മുഖ്യമന്ത്രി

ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നും ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സെൻസസിൽ നിന്നും മാറ്റുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

0

തിരുവനന്തപുരം :പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉള്ള സാഹചര്യത്തിൽ സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷംനിയമസഭയിൽ ആവശ്യപ്പെട്ടു . ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ സെൻസസ് നടത്തുന്നത് ചതിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സെൻസസ് നടത്താതിരിക്കാൻ കഴിയില്ലെന്നും സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.സെൻസസ് നടപടികൾ നടത്തുന്നത് കേന്ദ്ര സെൻസർ വകുപ്പാണ്. ഉദ്യോഗസ്ഥരെ നൽകുക എന്നത് മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ചുമതല. സെൻസസ് നടന്നാൽ അത് എൻ.പി.ആർ തന്നെയായിരിക്കും. ഇത്തരം ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ സെൻസസ് നടപടികൾ നിർത്തിവെക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.എം ഷാജി ആവശ്യപ്പെട്ടു.

ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കില്ലെന്നും ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സെൻസസിൽ നിന്നും മാറ്റുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ ആശങ്കയാണ് പ്രതിപക്ഷം പരത്തുന്നത്.സെൻസസും ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ബന്ധപ്പെടുത്തി നവംബർ 12 ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുന്നിടത്തോളം എന്‍.പി.ആറുമായി ബന്ധപ്പെട്ട നടപടികൾ ആയിരിക്കും നടക്കുക എന്ന് പ്രതിപക്ഷം പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്നും തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി.

You might also like

-