പൗരത്വ നിയമഭേദഗതിക്കെതിരെ പ്രത്യേകനിയമസഭാ സമ്മേളനം ഇന്ന്;

രു ദിവസത്തേക്ക് നിയമസഭ സമ്മേളിക്കുന്നത്.നിയമസഭയിലേയും പാര്‍ലമെന്റിലേയും പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടാനുള്ള പ്രമേയം അംഗീകരിക്കലാണ് സഭയുടെ അജണ്ട

0

തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിന്റെ
പ്രതിക്ഷേധമാറിയയ്ക്കാൻ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും.എല്‍‍‍.ഡി.എഫും യു.ഡി.എഫും പ്രമേയത്തെ പിന്തുണയ്ക്കുന്മോള്‍ ബി.ജെ.പി എതിര്‍ക്കും.ആഗ്ലോ ഇന്ത്യന്‍ സംവരണം എടുത്ത കളയാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പ്രമേയവും സഭ പരിഗണിക്കും.കഴി‍ഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിന്റ തീരുമാനപ്രകാരമാണ് ഒരു ദിവസത്തേക്ക് നിയമസഭ സമ്മേളിക്കുന്നത്.നിയമസഭയിലേയും പാര്‍ലമെന്റിലേയും പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടാനുള്ള പ്രമേയം അംഗീകരിക്കലാണ് സഭയുടെ അജണ്ട.എന്നാല്‍ പൗരത്വഭേദഗതി പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സി.എഎ.ക്കെതിരായ പ്രമേയം സഭ പാസ്സാക്കും. ഗവര്‍ണ്ണര്‍ക്ക് നല്‍കിയ ഫയലില്‍ പൌരത്വ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.അജണ്ടയിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം കാര്യോപദേശസമിതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് പ്രമേയങ്ങളും പരിഗണിക്കാം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം വരുമ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും പിന്തുണയ്ക്കും എന്നാല്‍ ബി.ജെ.പി എതിര്‍ക്കും.നിയമനിര്‍മ്മാണ സഭകളിലെ ആഗ്ലോ ഇന്ത്യന്‍ സംവരണം എടുത്ത കളയാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തില്‍ ഇതിനെതിരായ പ്രമേയവും നിയമസഭസമ്മേളത്തില്‍ കൊണ്ട് വന്നേക്കും.

You might also like

-