പൗരത്വ നിയമ ഭേദഗതി പ്രത്യേക നിയമസഭാ സമ്മേളനംമറ്റന്നാള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനാണ് സഭാ സമ്മേളനം ചേരുക.
തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിനാണ് സഭാ സമ്മേളനം ചേരുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും ഇത്തരം നിര്‍ദേശം പ്രതിപക്ഷം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്.
ലോകസഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി,പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണിത്.ഇത് സംബന്ധിച്ച നൂറ്റിഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണ് പ്രത്യേക സമ്മേളനത്തില്‍ സഭ പരിഗണിക്കുക