കുന്നത്തുനാട് നിലം നികത്തല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
അഞ്ച് മാസമായിട്ടും സര്‍ക്കാര്‍ നിലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു
തിരുവനന്തപുരം : കുന്നത്തുനാട് നിലം നികത്തല്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്ന കളക്ടറുടെ ഉത്തരവ് റവന്യു വകുപ്പ് അട്ടിമറിച്ചെന്നും അഞ്ച് മാസമായിട്ടും സര്‍ക്കാര്‍ നിലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്ന് റവന്യു മന്ത്രി സഭയെ അറിയിച്ചു.
ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കിയ റവന്യു ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. റവന്യൂ വകുപ്പിലെ കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ലെന്നും ആര്‍ക്ക് വേണ്ടിയാണ് നിലം നികത്തിയതെന്ന് നാട്ടില്‍ പാട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു