കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം നിയമ സഭ സമ്മേളനം 31 ന്
കേന്ദ്ര നിയമത്തിനെതിരെ ബദൽ നിയമം ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിക്കുകയാണ് പതിവെന്ന് മുഖ്യമന്ത്രിയും സ്പീക്കറും വ്യക്തമാക്കി.
തിരുവനന്തപുരം :കേന്ദ്രസർക്കാർ കൊണ്ട് വന്ന വിവാദ കാർഷിക
നിയത്തിനെതിരെ പ്രത്യക നിയമസഭചേർന്നു പ്രമേയം പാസ്സാക്കാനുള്ള
സംസ്ഥാന സർക്കാർ തീരുമാനത്തിന് വിരുദ്ധമായിയുള്ള ഗവർണറുടെ വാദം തള്ളി പ്രത്യേക നിയമസഭാ സമ്മേളനവുമായി സംസ്ഥാന സർക്കാർ. കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരെ ഈ മാസം 31 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു. കേന്ദ്ര നിയമത്തിനെതിരെ ബദൽ നിയമം ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിക്കുകയാണ് പതിവെന്ന് മുഖ്യമന്ത്രിയും സ്പീക്കറും വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്‍റെ കർഷകനിയമഭേദഗതികൾ കർഷകർക്ക് എതിരാണെന്നടക്കം വിമർശനങ്ങൾ ഉൾക്കൊള്ളിച്ചുള്ള നയപ്രഖ്യാപനപ്രസംഗത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകുമോ എന്ന കാര്യം നിർണായകമാണ്. പ്രത്യേകിച്ച്, വിവാദ കർഷകനിയമഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനസർക്കാർ വിളിച്ചുചേർത്ത പ്രത്യേകസമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ.
കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന്‍റെ പൗരത്വനിയമഭേദഗതിക്ക് എതിരായ പരാമർശങ്ങൾ നയപ്രഖ്യാപനപ്രസംഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നതാണ്. അന്നത് തള്ളിക്കളഞ്ഞ സംസ്ഥാനസർക്കാർ നയപ്രഖ്യാപനപ്രസംഗം വീണ്ടും ഗവർണർക്ക് അയച്ചുനൽകി. വിയോജിപ്പുണ്ടെങ്കിലും വായിക്കുന്നതായി പറഞ്ഞ് സഭയിൽ ഗവർണർ ആ ഭാഗം സഭയിൽ വായിക്കുകയും ചെയ്തു. അങ്ങനെ വിവാദമായ ഭാഗം വായിക്കാതെ വിടുക എന്ന മാർഗ്ഗം സ്വീകരിക്കാതെ നയപ്രഖ്യാപനത്തിലെ ഭാഗങ്ങളിൽ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തിയ ആദ്യത്തെ കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ.
ഇത്തവണയും പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഉടക്കിട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ സർക്കാറും ഒട്ടും പിന്നോട്ടില്ല. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രത്യേക സഭസമ്മേളനത്തിന് അനുമതി തേടി ഒരിക്കൽക്കൂടി ഗവർണറെ സമീപിക്കാമെന്ന നിർദ്ദേശം വെച്ചത് മുഖ്യമന്ത്രി തന്നെയാണ്.
പ്രത്യേക സഭാ സമ്മേളനത്തിന് സർക്കാർ നിശ്ചയിച്ച ഈ മാസം 31 ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 29 ന് കോഴിക്കോട് കേസരി മാധ്യമ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനെത്തുന്ന ആർഎസ്എസ് തലവൻ പ്രധാനമായും ഗവർണറെ കാണാനാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. വിവിധ രംഗങ്ങളിലെ പ്രമുഖരേയും ആർഎസ്എസ് തലവൻ കാണുന്നുണ്ട്.കേന്ദ്ര നിയമത്തിനെതിരെ ബദൽ നിയമം ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിക്കുകയാണ് പതിവെന്ന് മുഖ്യമന്ത്രിയും സ്പീക്കറും വ്യക്തമാക്കി.
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭായോഗം നേരത്തേ നൽകിയ ശുപാർശ ഗവർണർ തള്ളിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇത് സർക്കാരും ഗവർണറും തമ്മിലുള്ള തുറന്നപോരിനിടയാക്കി. പ്രതിപക്ഷവും ഗവർണർക്കെതിരെ രംഗത്തെത്തി. ഗവർണറുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി കത്തയച്ചിരുന്നു