നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി “ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി”
ഭരണഘടനയുടെ 174 (ഒന്ന്) അനുച്ഛേദത്തിന് വിരുദ്ധമാണ്. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്
തിരുവന്തപുരം :നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടിക്കെതിരെ ഗവർണർക്ക് രൂക്ഷ ഭാഷയിൽ കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ല. നിയമസഭയിൽ വ്യക്തമായ കുറ്റപ്പെടുത്തി.
അടിയന്തര സാഹചര്യമില്ല എന്ന ഗവർണറുടെ വാദം തെറ്റാണ്. ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുച്ഛേദത്തിന് വിരുദ്ധമാണ്. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിംഗും തമ്മിലുള്ള കേസിൽ (1975) സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് നാളെ നിയമസഭാ സമ്മേളനം ചേരില്ല. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വിശദീകരണം ഗവർണർ തള്ളി. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ അസാധാരണ നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതേസമയം പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധം ശക്തം. അംഗങ്ങൾ മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ്. തലസ്ഥാനത്തുള്ള പ്രതിപക്ഷ എം.എൽ.എമാർ നിയമസഭക്കടുത്തെത്തി പ്രതിഷേധിക്കും. രാത്രിയിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്.മന്ത്രിസഭയുടെ ശുപാർശ നിരാകരിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് പ്രസ്താവിച്ചു. ഗവർണ്ണർ കേന്ദ്ര സർക്കാരിന്‍റെ ചട്ടുകമാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. കർഷകരെ ഗവർണ്ണർ ഒറ്റിക്കൊടുത്തെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം ഗവർണ്ണർക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തി. ഗവർണ്ണറുടെ നടപടി സ്വാഗതാർഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവിച്ചു. പിന്നാലെ ഗവർണ്ണറെ അനുമോദിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരനും ഒ.രാജഗോപാൽ എം.എൽ.എയും പത്രക്കുറിപ്പിറക്കി.