നിവാർ അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ് തമിഴ്‌നാട്ടിലും ആന്ധ്രായിലും അതീവ ജാഗ്രത പുതുച്ചേരിയിൽ നിരോധാജ്ഞ

145 കിലോമീറ്റർ വേഗത്തിൽ ഇന്ത്യൻ തീരത്ത് ആഞ്ഞ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്. തമിഴ്‌നാട്ടിലെ കടലൂർ തീരത്ത് നിന്നും 300 കിലോമീറ്റർ ദൂരെയാണ് നിലവിൽ നിവാർ ഉള്ളത്.

0

https://business.facebook.com/100301158345818/videos/868962967242948/

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാരയ്ക്കലിനും മാമല്ലപുരത്തിനുമിടെ അതിതീവ്ര ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. നിവാർ അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ്. 145 കിലോമീറ്റർ വേഗത്തിൽ ഇന്ത്യൻ തീരത്ത് ആഞ്ഞ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്. തമിഴ്‌നാട്ടിലെ കടലൂർ തീരത്ത് നിന്നും 300 കിലോമീറ്റർ ദൂരെയാണ് നിലവിൽ നിവാർ ഉള്ളത്. ഏറ്റവും പുതിയ നിഗമനങ്ങളുടെ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശിന്റെ ദക്ഷിണ മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ ശക്തമായി മഴ പെയ്യുന്നുണ്ട്. മൂന്ന് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 9.15 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ട്രിച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 11.25 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ചെന്നൈയിൽ നിന്ന് ട്രിച്ചിയിലേക്ക് രാത്രി 8.35 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങള്‍ കടലൂരിലും രണ്ട് സംഘങ്ങള്‍ പുതുച്ചേരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട് റെയില്‍വെ പോലീസിന്റെ രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 12 സംഘങ്ങളെയും പുതുച്ചേരിയില്‍ രണ്ട് സംഘങ്ങളെയുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തകരെയും മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിനായി ചെന്നൈയില്‍ വിന്യലിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ, എയർ ആംബുലൻസ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി സ്പെഷ്യൽ, ചെന്നൈ-കൊല്ലം അനന്തപുരി സ്പെഷ്യൽ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം – ചെന്നൈ എഗ്മോർ, ചെന്നൈ-കൊല്ലം എഗ്മോർ എന്നീ സ്പെഷ്യൽ ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തു.

ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയിൽ തീരം തൊടും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകി. വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഒമ്പത് ജില്ലകളിൽ സ്ഥിതി ഗുരുതരമാകാം. മൂന്നു സംസ്ഥാനങ്ങളിൽ 30 ൽ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവർ കാമ്പിലേക്ക് മാറാണമെന്നും എൻഡിആർ എഫ് അറിയിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വരെയാണ് പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. നാലു പേരില്‍ക്കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അതിനിടെ, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തീരം തൊടുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തലസ്ഥലത്തുനിന്നും നേരത്തെതന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. 24 ട്രെയിന്‍ സര്‍വീസുകളും ഏഴ് ജില്ലകളില്‍ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്

You might also like

-