മുഖ്യമന്ത്രി പിണറായിയെ  പ്രശംസിച്ച് നിതിന്‍ ഗഡ്ക്കരി

പിണറായി മുഖ്യമന്ത്രിയായ ശേഷം ദേശീയ പാത ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിന്റെ വേഗത വര്‍ധിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നല്ല സഹകരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഗഡ്ക്കരി വ്യക്തമാക്കി.

0

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി. പിണറായി മുഖ്യമന്ത്രിയായ ശേഷം ദേശീയ പാത ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിന്റെ വേഗത വര്‍ധിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നല്ല സഹകരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഗഡ്ക്കരി വ്യക്തമാക്കി.

തലശ്ശേരി-മാഹി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകായിരുന്നു നിതിന്‍ ഗഡ്കരി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 450 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു.തലശേരി-മാഹി നാലുവരി ബൈപാസ് നിര്‍മാണത്തിന് 1181 കോടി, നീലേശ്വരം ടൗണിനു സമീപം നാലുവരി ആര്‍ഒബിയുടെ നിര്‍മാണത്തിന് 82 കോടി, നാട്ടുകാല്‍ മുതല്‍ താണാവ് വരെ രണ്ടുവരി പാതയുടെ വിപുലീകരണത്തിന് 294 കോടി രൂപയും കേന്ദ്രം അനുവദിച്ചു. 3 മാസത്തിനകം പ്രവൃത്തി തുടങ്ങും. വികസനകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

You might also like

-