ഇന്ത്യ-വിൻഡീസ് ഏകദിനത്തിനൊരുങ്ങി കാര്യവട്ടം ;ഇരു ടീമുക ളും എത്തി; കേരളത്തെ വാനോളം പുകഴ്ത്തി വിരാട് കോഹ്‌ലി

നാളെ ഗ്രീൻഫീൽഡിൽ ഇരു ടീമുകളും പരിശീലനം നടത്തും. മറ്റന്നാളത്തെ കളിക്ക് മഴ രസംകൊല്ലിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം. മുംബൈയിലെ കൂറ്റൻ ജയത്തിന്റെ തിളക്കവുമായാണ് കോലിയും സംഘവും അനന്തപുരിയില്‍ വിമാനം ഇറങ്ങിയത്.

0

ഇന്ത്യ-വിൻഡീസ് ഏകദിനത്തിനൊരുങ്ങി കാര്യവട്ടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും എത്തി നേരെ ഹോട്ടലിലേക്ക് പോയി. പ്രിയതാരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്.

തിരുവനന്തപുരം: ഇന്ത്യ-വിൻഡീസ് ഏകദിനത്തിനൊരുങ്ങി കാര്യവട്ടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും നേരെ ഹോട്ടലിലേക്ക് പോയി. പ്രിയതാരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്.

നാളെ ഗ്രീൻഫീൽഡിൽ ഇരു ടീമുകളും പരിശീലനം നടത്തും. മറ്റന്നാളത്തെ കളിക്ക് മഴ രസംകൊല്ലിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം. മുംബൈയിലെ കൂറ്റൻ ജയത്തിന്റെ തിളക്കവുമായാണ് കോലിയും സംഘവും അനന്തപുരിയില്‍ വിമാനം ഇറങ്ങിയത്  .ഉച്ചയ്ക്ക് 01.30നാണ് ചാർട്ടേഡ് വിമാനത്തിൽ ഇരു ടീമുകളും ഒരുമിച്ചെത്തിയത്. കോവളം ലീലാ റാവിസ് ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മഴയെ നേരിടാനുള്ള റിഹേഴ്സലും കാര്യവട്ടത്ത് നിരന്തരം നടക്കുന്നുണ്ട്. പിച്ചിനെക്കുറിച്ച് ബിസിസിഐ ക്യുറേറ്റർ ശ്രീറാം മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.

 

ഇന്റലിജൻസ് ഐജി ജി ലക്ഷ്മണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ വിലയിരുത്തി. ടിക്കറ്റ് വിൽപന മൂന്ന് കോടി കടന്നു. വിദ്യാർഥികൾക്ക് അധികമായി അനുവദിച്ച 2000 ടിക്കറ്റുകളും ഭൂരിഭാഗം തീർന്നു.അക്ഷയ കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്.

 

ഈ സൗന്ദര്യം അനുഭവിച്ചറിയുക; കേരളത്തെ പുകഴ്ത്തി വിരാട് കോഹ്‌ലി’പരിധി വിടുന്നു’; കളത്തിലെ മോശം പെരുമാറ്റം; ഖലീല്‍ അഹമ്മദിന് ഐസിസിയുടെ മുന്നറിയിപ്പ്തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് ബിസിസിഐയും വിന്‍ഡീസും; നാട്ടിലെത്തിയത് പോലെയെന്ന് കരീബിയന്‍ പടസംസ്ഥാന സ്‌കൂള്‍ കായികമേള: താരങ്ങള്‍ക്ക് പ്രോത്സാഹനമേകി സ്പോര്‍ട്സ് ജേര്‍ണോസ് പുരസ്‌കാരംഡബിള്‍ സെഞ്ച്വറിയല്ല ടീമിനെ മികച്ച നിലയില്‍ എത്തിക്കുന്നതാണ് ലക്ഷ്യം: രോഹിത് ശർമ .

കേരളത്തെ വാനോളം പുകഴ്ത്തി  ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി.

 

കേരളത്തെ വാനോളം പുകഴ്ത്തി  ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി. ദൈവത്തിന്റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഓരോ തവണ എത്തുമ്പോഴും സന്തോഷിപ്പിക്കുന്ന സ്ഥലമാണ് കേരളം. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എല്ലാവരും എത്തണമെന്നും കോഹ്‌ലി. കേരളത്തിൽ വരുന്നത് സായൂജ്യം കിട്ടുന്നത് പോലെയെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇന്ത്യ-വെസ്റ്റിൻഡീസ് അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയതായിരുന്നു വിരാട് കോഹ്‌ലി.

കേരളത്തെ പുകഴ്ത്തിയ വിരാട് കോഹ്‌ലിയുടെ പ്രസ്താവനയുടെ മലയാളം തർജ്ജമ

കേരളത്തിൽ വരുമ്പോൾ ഏറ്റവും ആനന്ദകരമായ അനുഭവമാണുള്ളത്. ഇവിടേക്ക് വരാൻ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, കേരളത്തിലെ മുഴുവൻ സ്ഥലങ്ങളെയും സ്നേഹിക്കുന്നു. കേരളത്തിന്‍റെ സൌന്ദര്യം അനുഭവിച്ചുതന്നെ അറിയണം, എല്ലാവരോടും കേരളം സന്ദർശിക്കാനും, ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മനോഹാരിത ആസ്വദിക്കാനും ഞാൻ നിർദേശിക്കുന്നു. ദൈവത്തിന്‍റെ സ്വന്തം നാടായി കേരളം മടങ്ങിയെത്തിയിരിക്കുന്നു. ഇവിടെ എത്തുമ്പോഴെല്ലാം കുടുതൽ സന്തോഷകരമായ അനുഭവം ലഭ്യമാകുന്നതിന് ഈ നാടിനോട് നന്ദി പറയുന്നു.

You might also like

-