മുഖ്യമന്ത്രി “നിതീഷ് തന്നെ” ജെഡിയു; ബിഹാറിൽ എൻ ഡി എ ഭരണം.നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണം ദിഗ്‍വിജയ സിംഗ്
നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബിഹാര്‍ വിട്ട് നിങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെഡിയും സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് പറഞ്ഞു. നിതീഷ് കുമാർ വ്യക്തി മാത്രമല്ല പാർട്ടി നേതാവ് കൂടിയാണെന്ന് വസിഷ്ഠ് നാരായൺ സിംഗ് വ്യക്തമാക്കി. മുന്നണിയിൽ സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തിന് തടസമല്ലെന്നാണ് ജെഡിയു നിലപാട്. ധാർമ്മികത ചർച്ചയാക്കേണ്ടതില്ലെന്നും വസിഷ്ഠ് നാരായൺ സിംഗ് വ്യക്തമാക്കി.243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 125 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിയാണ് സഖ്യത്തിലെ എറ്റവും വലിയ കക്ഷി. നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളിലാണ് ജയിച്ചത്. ബിജെപിയാകട്ടെ 74 സീറ്റുകൾ നേടി. ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്ന തരത്തിൽ ചർച്ചകൾ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജെഡിയു നിതീഷ് തന്നെയാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.