നീതാ അംബാനി ന്യൂയോര്‍ക്ക് മെട്രൊ പൊലിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ഹൊണററി ട്രസ്റ്റി

ഇന്ത്യന്‍ കലയേയും, സംസ്കാരത്തേയും സംരക്ഷിക്കുന്നതിന് നീതാ കാണിച്ച പ്രത്യേ താല്‍പര്യമാണ് ഈ സ്ഥാനത്തേക്ക് ഇവരെ തിരഞ്ഞെടുക്കുവാന്‍ പ്രചോദനമെന്ന് ചെയര്‍മാന്‍ പറഞ്ഞു

0

ന്യൂയോര്‍ക്ക് : റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍ പേഴ്‌സണുമായ നീതാ അംബാനിയെ അമേരിക്കയിലെ കലകളുടെ ശക്തി സ്രോതസ്സായ ന്യൂയോര്‍ക്ക് മെട്രോപോലിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ഹൊണററി ട്രസ്റ്റിയായി തിരഞ്ഞെടുത്തു.നവംബര്‍ 12 ന് മ്യൂസിയം ചെയര്‍മാന്‍ ഡാനിയേല്‍ ബ്രോസ് സതിയായി നീതാ തിരഞ്ഞെടുക്കപ്പെട്ട വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ കലയേയും, സംസ്കാരത്തേയും സംരക്ഷിക്കുന്നതിന് നീതാ കാണിച്ച പ്രത്യേ താല്‍പര്യമാണ് ഈ സ്ഥാനത്തേക്ക് ഇവരെ തിരഞ്ഞെടുക്കുവാന്‍ പ്രചോദനമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
5000 വര്‍ഷം വരെ പഴക്കമുള്ള കരകൗശല വസ്തുക്കളും, പ്രാചീന ശില്പകലകളും സംരക്ഷിക്കപ്പെടുന്ന ഈ മ്യൂസിയത്തിന്റെ വികസനത്തില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സഹകരിച്ചതിനെ നന്ദിയോടെ സ്മരിക്കുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഇന്റര്‍നാഷ്ണല്‍ ഒളിമ്പിക്ക് കമ്മറ്റിയില്‍ ആ്ദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച വനിതാ പ്രതിനിധിയാണ് നീതാ അംബാനി. അംബാനി എഡുക്കേഷന്‍ ഫൗണ്ടേഷന്‍ 12,000 വിദ്യാര്‍ത്ഥികളുടെ വി്ദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് സഹായധനം നല്‍യിട്ടുണ്ട്.

You might also like

-