നിര്‍ഭയകേസ് വീണ്ടു ദയാഹർജി അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക്ദയാഹര്‍ജി സമര്‍പ്പിച്ചു

മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് പ്രതികൾ. ഇതിൽ മുകേഷ് സിങ്ങിന്റെയും വിനയ് ശര്‍മയുടെയും ദയാഹരജി നേരത്തെ തള്ളിയിരുന്നു

0

ഡൽഹി :നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട അക്ഷയ് കുമാര്‍ രാഷ്ട്രപതിക്ക് മുന്നില്‍ ദയാഹര്‍ജി സമര്‍പ്പിച്ചു.നിര്‍ഭയ കേസ്‌; വിനയ് ശര്‍മയുടെ ദയാഹരജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാര്‍ ദയാഹരജി നല്‍കി
ഇന്നു നടത്താനിരുന്ന വധശിക്ഷ ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താൽ ഇന്നലെ ഡൽഹി കോടതി സ്റ്റേ ചെയ്തിരുന്നു. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരാണ് പ്രതികൾ. ഇതിൽ മുകേഷ് സിങ്ങിന്റെയും വിനയ് ശര്‍മയുടെയും ദയാഹരജി നേരത്തെ തള്ളിയിരുന്നു. പവന്‍ ഗുപ്ത ഇതുവരെ ദയാഹരജി നല്‍കിയിട്ടില്ല. അതുകൊണ്ട്‌ തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും.ഒരാളുടെയെങ്കിലും അപേക്ഷ തീര്‍പ്പാവാതെ നില്‍ക്കുന്നുണ്ടെങ്കില്‍ ആരെയും തൂക്കിലേറ്റാനാവില്ലെന്നതാണ് ഡല്‍ഹി ജയില്‍ച്ചട്ടം പറയുന്നത്. ഇതിനോടകം തിരുത്തല്‍ ഹരജിയും ദയാഹരജിയുമടക്കം തള്ളിയ മുകേഷ് സിങിന് ഇനി മറ്റൊരുഅവസരമില്ല.

You might also like

-