നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ എന്ന് പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കും

കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ‌ദയാഹരജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ടിനായി നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നത്.

0

ഡൽഹി :രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജിയില്‍ പാട്യാല ഹൌസ് കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് രണ്ട് മണിക്കാണ് കോടതി ഹരജി പരിഗണിക്കുക. കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ‌ദയാഹരജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ടിനായി നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നത്.

പ്രതികളുടെ ദയാഹരജികള്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നേരത്തെ മൂന്ന് തവണ കോടതി മരണവാറണ്ട് സ്റ്റേ ചെയ്തിരുന്നു. ദയാഹരജിയടക്കം കേസിലെ ‌നാല് പ്രതികളുടെയും നിയമവഴികള്‍ പൂര്‍ണമായും അവസാനിച്ചതിനാല്‍ ഇന്ന് പുറപ്പെടുവിക്കുന്ന മരണവാറണ്ട് അന്തിമമായേക്കും. അതിനിടെ പ്രതികളെ രണ്ടായി തൂക്കിലേറ്റാന്‍ അനുമതി തേടി കേന്ദ്രം നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബഞ്ചാണ് വിധി പറയുക.

You might also like

-