നിര്‍ഭയകേസ് : നാല് പ്രതികളുടേയും വധശിക്ഷ മാര്‍ച്ച് 20ന്
ര്‍ഭയ കേസിൽ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു. മാര്‍ച്ച് 20ന് രാവിലെ 5.30ന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കണം
ഡൽഹി : ശിക്ഷയിൽ നിന്നും രക്ഷപെടുവാനുള്ള പ്രതികളുടെ എല്ലാ പഴുതുകളും അടഞ്ഞതോടെ നിര്‍ഭയ കേസിൽ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു. മാര്‍ച്ച് 20ന് രാവിലെ 5.30ന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കണം. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അതിനാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് ഇനി നിയമതടസമില്ല.
പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയതോടെ പുതിയ മരണവാറന്‍റിന് വേണ്ടി തിഹാര്‍ ജയിലധികൃതര്‍ നല്‍കിയ അപേക്ഷ പരിണിച്ചാണ് വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചത്. പ്രതികള്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇന്ന് പുറപ്പെടുവിച്ച മരണവാറന്‍റ് അന്തിമമായിരിക്കും.