1000 കിലോമീറ്റര്‍ ദൂരം ഭേദിക്കും നിര്‍ഭയ് ഏഴാം ഘട്ട പരീക്ഷണം പൂർത്തിയാക്കി സേനക്ക്

ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ബ്രഹ്മോസിനും ആകാശിനുമൊപ്പം നിര്‍ഭയും വിന്യസിച്ചിരിക്കുകയാണ്. 1000 കിലോമീറ്റര്‍ ദൂരം ഭേദിക്കാന്‍ ശേഷിയുള്ള നിര്‍ഭയ് ബ്രഹ്മോസിനേക്കാളും മാരക പ്രഹര ശേഷിയുള്ളതാണ്

0


ഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്ക് സുരക്ഷാ കുന്തമുനയാകുന്ന നിര്‍ഭയ് മിസൈലുകള്‍ ഇനി കരസേനയ്ക്കും നാവികസേനയ്ക്കും സ്വന്തം. ഏഴാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയാണ് പ്രതിരോധ മന്ത്രാലയം നിര്‍ഭയ് മിസൈലുകളെ സേനാ വിഭാഗങ്ങള്‍ക്ക് വിട്ടു നല്‍കിയത്.ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ബ്രഹ്മോസിനും ആകാശിനുമൊപ്പം നിര്‍ഭയും വിന്യസിച്ചിരിക്കുകയാണ്. 1000 കിലോമീറ്റര്‍ ദൂരം ഭേദിക്കാന്‍ ശേഷിയുള്ള നിര്‍ഭയ് ബ്രഹ്മോസിനേക്കാളും മാരക പ്രഹര ശേഷിയുള്ളതാണ്. ആയിരം കിലോമീറ്റര്‍ ദൂരപരിധി ഭേധിക്കുന്ന റോക്കറ്റ് ബൂസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട മിസൈലാണ് നിര്‍ഭയ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗമായ ഡി.ആര്‍.ഡി.ഒയാണ് നിര്‍ഭയ് വികസിപ്പിച്ചത്.

ഇന്ത്യയുടെ ബ്രഹ്മ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ 400 കിലോമീറ്റര്‍ ലക്ഷ്യ സ്ഥാനം ഭേദിക്കാനുള്ളതാണ്. വേഗം കൂട്ടി 500 കിലോമീറ്റര്‍ എത്തിക്കാനുള്ള ദ്രവീകൃത ഇന്ധന സംവിധാനവും ബ്രഹ്മോസിലുണ്ട്. ഇതിനൊപ്പമാണ് കരുത്തായി 1000 കിലോമീറ്റര്‍ എത്തുന്നതും കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന നിര്‍ഭയ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഏഴാം പരീക്ഷണം നടക്കും മുന്നേ കരസേന നിര്‍ഭയ് മിസൈലുകളെ അതിര്‍ത്തിയിലേയ്ക്ക് എത്തിച്ചിരുന്നു.

You might also like

-