ബാങ്ക് തട്ടിപ്പുകാരൻ നീരവ് മോദിയുടെ വിദേശയാത്ര ഇന്ത്യൻ നിർമിത വ്യാജ പാസ്പോർട്ടുകളിൽ
നീരവിന്റെ കൈവശമുള്ള വ്യാജ പാസ്പോർട്ടുകൾ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ, മാർച്ചിൽ നീരവ് ഫ്രാൻസിലേക്കു യാത്ര നടത്തിയത് ഇത്തരത്തിൽ ഒരു വ്യാജ പാസ്പോർട്ടിലാണെന്നു വ്യക്തമായി.
ലണ്ടൻ: ബാങ്ക് തട്ടിപ്പുകാരൻ നീരവ് മോദി വിദേശത്ത് യാത്രകൾ നടത്തുന്നത് വ്യാജ പാസ്പോർട്ടിൽ. ഇയാളുടെ കൈവശം നിരവധി വ്യാജ പാസ്പോർട്ടുകളുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നിർമിത വ്യാജ പാസ്പോർട്ടുകളാണ് മോദി ഉപയോഗിക്കുന്നത്.
യഥാർഥ പാസ്പോർട്ടുമായാണ് നീരവ് മോദി ലണ്ടനിൽ എത്തിയതെന്നും ഇവിടെവച്ചാണ് പാസ്പോർട്ട് ഇന്ത്യ റദ്ദാക്കുന്നതെന്നും യുകെ വിദേശകാര്യ അധികൃതർ അറിയിച്ചു. നീരവിന്റെ കൈവശമുള്ള വ്യാജ പാസ്പോർട്ടുകൾ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടനു വിവരം നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ, മാർച്ചിൽ നീരവ് ഫ്രാൻസിലേക്കു യാത്ര നടത്തിയത് ഇത്തരത്തിൽ ഒരു വ്യാജ പാസ്പോർട്ടിലാണെന്നു വ്യക്തമായി. ഇയാളുടെ കൈവശം സിംഗപ്പുർ പാസ്പോർട്ട് ഉണ്ടോ എന്നു വ്യക്തമല്ല
ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്.
ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഇപ്പോൾ ബെൽജിയത്തിലാണ് നീരവ് മോദിയുള്ളതെന്നാണു അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന സൂചന.