നിപ:വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിൽ കേന്ദ്രസംഘം പരിശോധന നടത്തി.

പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നും പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന ആരോഗ്യവകുപ്പിന്റെ നിരീക്ഷണം അവസാനിപ്പിച്ചതായും ഡിഎംഒ വ്യക്തമാക്കി.

0

നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിൽ കേന്ദ്രസംഘം പരിശോധന നടത്തി. വിദ്യാർത്ഥി പഠിക്കുന്ന കോളേജിലും സംഘം പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ വീട്ടിലോ പരിസരത്തോ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് ശേഷം ഡിഎംഒ അറിയിച്ചു.

പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്നും പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന ആരോഗ്യവകുപ്പിന്റെ നിരീക്ഷണം അവസാനിപ്പിച്ചതായും ഡിഎംഒ വ്യക്തമാക്കി. വടക്കൻ പറവൂർ സ്വദേശിയായ യുവാവിന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് യുവാവ് പഠിക്കുന്ന തൊടുപുഴയിലെ കോളേജിലും പരിസരത്തും ജാഗ്രതാ നിർദേശം നൽകിയിരുന്നു. അതേ സമയം നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും പനി കുറഞ്ഞതായും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

You might also like

-