ഭീതിയൊഴിയുന്നു; ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ല

ളമശേരിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസൊലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാമ്പിള്‍ ഇന്ന് അയക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും.

0

കൊച്ചി :സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമശേരിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസൊലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാമ്പിള്‍ ഇന്ന് അയക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും.നിപ പ്രതിരോധത്തിന്റെ ഫലമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്താക്കി. നിപയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരിൽ 3 പേർ രോഗിയെ പരിചരിച്ച നേഴ്സുമാരാണെന്നും . ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലങ്കിലും മുൻകരുതൽ നടപടികൾ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോൾ ആശുപത്രിയില്‍ നിന്നും ഡിസ് ചാർജ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു.
നിപയുടെ ഉറവിടം കണ്ടെത്താൻ ഭോപ്പാലിൽ നിന്നും പ്രത്യേക സംഘം കൊച്ചിയിലെത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിപയുടെ ഉറവിടം എവിടെയാണെന്ന് ഇവരുടെ പരിശോധനയിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തിനുളളിൽ ഇക്കാര്യത്തിൽ വ്യക്തതവരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ രോഗലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് രണ്ട് പേർ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വിശദീകരിച്ചു.

വൈകിട്ടോടെ മഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളക്ട്രേറ്റില്‍ അവലോകനം ചെയ്യും. നിപ രോഗം സ്ഥീതികരിച്ച യുവാവിന്റെ ആരോഗ്യ നില അതേ നിലയില്‍ തുടരുകയാണ്. രോഗിയുമായി 314 പേര്‍ ഇടപഴകിയിട്ടുള്ളതായിട്ടാണ് ഇതേവരെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു കഴിഞ്ഞു. ഇതില്‍ 55 പേരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും പെടുത്തി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്

You might also like

-