നിലമ്പൂർ ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ പരിശോധന വേണമെന്ന് ജിയോളജി സംഘം
ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം ഇടങ്ങളിൽ ഭൂമി വലിയതോതിൽ വിണ്ടുകീറിയതായും ഗർത്തങ്ങൾ രൂപപ്പെട്ടതായും സംഘം കണ്ടെത്തി. പ്രദേശം ജനവാസ യോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ തീരുമാനിക്കൂ
നിലമ്പൂർ :മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവുമുണ്ടായ നിലമ്പൂർ മേഖലയിൽ വിദഗ്ധ പരിശോധന വേണമെന്ന് ജിയോളജി സംഘം. ഇക്കാര്യം ശിപാർശ ചെയ്യുന്ന റിപ്പോർട്ട് ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും.4 സംഘങ്ങളായി തിരിഞ്ഞായിരുന്നു ജിയോളജി വിഭാഗത്തിന്റെ പരിശോധന. മണ്ണ് സംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും, ജിയോളജിസ്റ്റും അടങ്ങുന്നതാണ് സംഘം. കവളപ്പാറയും വിള്ളൽ കണ്ടെത്തിയ സമീപ സ്ഥലങ്ങളും പരിശോധിച്ചു. വിദഗ്‌ധ പരിശോധനക്കായി സാമ്പിളുകളും സംഘം ശേഖരിച്ചിട്ടുണ്ട്.
ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം ഇടങ്ങളിൽ ഭൂമി വലിയതോതിൽ വിണ്ടുകീറിയതായും ഗർത്തങ്ങൾ രൂപപ്പെട്ടതായും സംഘം കണ്ടെത്തി. പ്രദേശം ജനവാസ യോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ തീരുമാനിക്കൂ. കവളപ്പാറയ്ക്ക് പുറമെ പാതാർ, പോത്തുകല്ല്, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.